അങ്ങാടിപ്പുറം: കോട്ടയ്ക്കൽ നഗരസഭാ മിനി സ്റ്റേഡിയത്തിൽ സമാപിച്ച സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജേതാക്കളായി. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങളുടെ കരുത്തിലാണ് മലപ്പുറം ഫൈനലിൽ പത്തനംതിട്ടയെ തോൽപ്പിച്ചത്. സ്കോർ: 32 - 31.
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കെ.ടി. അർജുൻ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടക്കൽ നഗരസഭാധ്യക്ഷൻ കെ.കെ. നാസർ സമ്മാനങ്ങൾ വിതരണം ചെയ്തു സംസ്ഥാന നെറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്. നജ്മുദീൻ, പാറോളി റംല, സുബൈദ കറുമണ്ണിൽ, സി.കെ. മുഹമ്മദ് ഇർഷാദ്, ജി. മുരളീധരൻ നായർ, ജലാൽ താപ്പി, കെ.എസ്. സിബി എന്നിവർ പ്രസംഗിച്ചു.
ജോസഫ് തോമസ് (ക്യാപ്റ്റൻ), കെ.പി.അഭിഷേക്, ആൽഡ്രിൻ ബെന്നി, കെ.ടി.അർജുൻ, ലിയോണ്‍ വിനോജ്, സി.വരുണ്‍ദേവ് (എല്ലാവരും പരിയാപുരം സെന്റ് മേരീസ് എച്ച്എസ് എസ്), സി.അനുഗർഷ്, അഷിൻ റജീഖ്, മുഹമ്മദ് ഫഹദ്, പി.വി. ശ്രീഹരി (എല്ലാവരും ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൾ ഇലാഹ്, മുഹമ്മദ് നിയാസ് (ഇരുവരും പരപ്പനങ്ങാടി എസ്എൻഎം ഹയർ സെക്കൻഡറി സ്കൂൾ) എന്നിവർ ജഴ്സിയണിഞ്ഞു.