x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ജൂ​നി​യ​ർ നെ​റ്റ്ബോ​ൾ: പ​രി​യാ​പു​ര​ത്തി​ന്‍റെ ക​രു​ത്തി​ൽ മ​ല​പ്പു​റ​ത്തി​ന് കി​രീ​ടം

വെബ് ഡെസ്ക്
Published: September 27, 2026 01:20 AM IST | Updated: September 27, 2026 01:20 AM IST

സം​സ്ഥാ​ന ജൂ​നി​യ​ർ നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ജേ​താ​ക്ക​ളാ​യ മ​ല​പ്പു​റം ജി​ല്ലാ ടീം.

അ​ങ്ങാ​ടി​പ്പു​റം: കോ​ട്ട​യ്ക്ക​ൽ ന​ഗ​ര​സ​ഭാ മി​നി സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച സം​സ്ഥാ​ന ജൂ​നി​യ​ർ നെ​റ്റ് ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​പ്പു​റം ജേ​താ​ക്ക​ളാ​യി. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ലാ​ണ് മ​ല​പ്പു​റം ഫൈ​ന​ലി​ൽ പ​ത്ത​നം​തി​ട്ട​യെ തോ​ൽ​പ്പി​ച്ച​ത്. സ്കോ​ർ: 32 - 31.

പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കെ.​ടി. അ​ർ​ജു​ൻ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. നാ​സ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു സം​സ്ഥാ​ന നെ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. ന​ജ്മു​ദീ​ൻ, പാ​റോ​ളി റം​ല, സു​ബൈ​ദ ക​റു​മ​ണ്ണി​ൽ, സി.​കെ.​ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, ജി.​ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജ​ലാ​ൽ താ​പ്പി, കെ.​എ​സ്.​ സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​സ​ഫ് തോ​മ​സ് (ക്യാ​പ്റ്റ​ൻ), കെ.​പി.​അ​ഭി​ഷേ​ക്, ആ​ൽ​ഡ്രി​ൻ ബെ​ന്നി, കെ.​ടി.​അ​ർ​ജു​ൻ, ലി​യോ​ണ്‍ വി​നോ​ജ്, സി.​വ​രു​ണ്‍​ദേ​വ് (എ​ല്ലാ​വ​രും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് എച്ച്എസ് എസ്), സി.​അ​നു​ഗ​ർ​ഷ്, അ​ഷി​ൻ റ​ജീ​ഖ്, മു​ഹ​മ്മ​ദ് ഫ​ഹ​ദ്, പി.​വി. ശ്രീ​ഹ​രി (എ​ല്ലാ​വ​രും ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), അ​ബ്ദു​ൾ ഇ​ലാ​ഹ്, മു​ഹ​മ്മ​ദ് നി​യാ​സ് (ഇ​രു​വ​രും പ​ര​പ്പ​ന​ങ്ങാ​ടി എ​സ്എ​ൻ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ) എ​ന്നി​വ​ർ ജ​ഴ്സി​യ​ണി​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Netball

Recent News

Corehub Up