x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​റ​സ്റ്റ് വി​ല്ലേ​ജു​ക​ളി​ല്‍ മാ​ത്രം ഇ​എ​സ്എ നി​ശ്ച​യി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: September 27, 2026 02:18 AM IST | Updated: September 27, 2026 02:18 AM IST

കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ല്‍​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ന്‍ പ്ര​സം​ഗി​ക്കു​ന്നു.

ക​ല്‍​പ്പ​റ്റ: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ റ​വ​ന്യു വി​ല്ലേ​ജാ​യും വ​ന​മേ​ഖ​ല​ക​ളെ ഫോ​റ​സ്റ്റ് വി​ല്ലേ​ജാ​യും ത​രം തി​രി​ച്ച് ഫോ​റ​സ്റ്റ് വി​ല്ലേ​ജു​ക​ളി​ല്‍ മാ​ത്രം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​സ്ഥി​തി​ക്കൊ​പ്പം മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. ജ​ന​വാ​സ മേ​ഖ​ല​ക​ള്‍, കൃ​ഷി​യി​ട​ങ്ങ​ള്‍, തോ​ട്ടം മേ​ഖ​ല​ക​ള്‍ എ​ന്നി​വ പ​രി​സ്ഥി​തി ലോ​ല വി​ജ്ഞാ​പ​ന​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജി. റോ​ബ​ര്‍​ട്ട്, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് കു​ര്യാ​ക്കോ​സ്, അ​ഡ്വ. ജോ​ര്‍​ജ് വാ​ത്തു​പ​റ​മ്പി​ല്‍, കെ.​വി. പൗ​ലോ​സ്, സ​ച്ചി​ന്‍ സു​നി​ല്‍, ഷാ​ന്‍റി ചേ​ന​പ്പാ​ടി, ര​വി മേ​പ്പാ​ടി, എം.​ടി. അ​ഗ​സ്റ്റി​ന്‍, സ​ണ്ണി ക​ട​വ​ന്‍, എം.​ടി. വ​ര്‍​ഗീ​സ്, സോ​ണി കു​ര്യ​ന്‍, ടി. ​നാ​സ​ര്‍, ഇ​ന്ദി​ര ശി​വ​ദാ​സ്, സ​ഫി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews ESA

Recent News

Corehub Up