Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newborn Death Case

ന​വ​ജാ​ത​ശി​ശു മ​രി​ച്ചു; ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് പ​രാ​തി

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​ത് ചി​കി​ത്സാ​പ്പി​ഴ​വ് മൂ​ല​മെ​ന്ന് ആ​രോ​പ​ണം. കൊ​ട്ടാ​ര​ക്ക​ര ചെ​പ്ര സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് - ശ്രീ​ക​ല ദ​മ്പ​തി​ക​ളു​ടെ ന​വ​ജാ​ത ശി​ശു​വാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ശ്രീ​ക​ല​യ്ക്ക് കൃ​ത്യ​സ​മ​യ​ത്ത് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. 

സം​ഭ​വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പൊ​ലി​സ് കേ​സെ​ടു​ത്തു. ഡ്യൂ​ട്ടി ഡോ​ക്ട​ർ​ക്കും ന​ഴ്സി​നും പി​ഴ​വ് സം​ഭ​വി​ച്ചെ​ന്നാ​ണ് പ​രാ​തി. പ്ര​സ​വ​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശ്രീ​ക​ല​യ്ക്ക് മ​തി​യാ​യ പ​രി​ച​ര​ണം ല​ഭി​ച്ചി​ല്ലെ​ന്ന് ഭ​ർ​ത്താ​വ് സു​രേ​ഷ് ആ​രോ​പി​ച്ചു. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സി​നെ അ​റി​യി​ച്ചി​ട്ടും ന​ഴ്സ് ഡോ​ക്ട​റെ വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്നും കു​ടും​ബം പ​റ​യു​ന്നു. 

വേ​ദ​ന സ​ഹി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ ശ്രീ​ക​ല​യോ​ട് ന​ഴ്‌​സ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​തേ​സ​മ​യം വീ​ഴ്ച്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ചി​കി​ത്സ പി​ഴ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ മ​രി​ച്ചി​രു​ന്നു​വെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.  സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സൂ​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up