Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nicobar

നി​​ക്കോ​​ബാ​​റി​​നും അ​​ൽ​​ബേ​​നി​​യ​​യ്ക്കും ത​​മ്മി​​ലെ​​ന്ത് ?

വ്യ​​ത്യ​​സ്ത ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലാ​​ണെ​​ങ്കി​​ലും നി​​ക്കോ​​ബാ​​റും അ​​ൽ​​ബേ​​നി​​യ​​യും ഒ​​രു പൊ​​തു​​ദു​​ര​​ന്ത​​ത്തി​ന്‍റെ വി​​വാ​​ദ​​ച്ചു​​ഴി​​യി​​ലാ​​ണ്. പ​​രി​​സ്ഥി​​തി​​യും രാ​​ഷ്്ട്രീ​​യ​​വും സാ​​ന്പ​​ത്തി​​ക താ​​ത്പ​​ര്യ​​ങ്ങ​​ളും കൂ​​ടി​​ക്കു​​ഴ​​ഞ്ഞ പ്ര​​ശ്നം. നീ​​തി​​യെ​​ക്കു​​റി​​ച്ചും
അ​​തി​​ജീ​​വ​​ന​​ത്തെ​​ക്കു​​റി​​ച്ചു​​മു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ഉ​​രു​​ണ്ടു​​കൂ​​ടി വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണ് ര​​ണ്ടി​​ട​​ത്തും

“ന​​മ്മു​​ടെ ചോ​​ര​​യു​​ടെ നി​​റം ഒ​​ന്നാ​​ണ്, ന​​മ്മു​​ടെ ക​​ണ്ണീ​​രി​​ന്‍റെ രു​​ചി​​യും ഒ​​ന്നാ​​ണ്”. വി​​ഖ്യാ​​ത റ​​ഷ്യ​​ൻ സാ​​ഹി​​ത്യ​​കാ​​ര​​ൻ മാ​​ക്സിം ഗോ​​ർ​​ക്കി​​യു​​ടെ അ​​മ്മ എ​​ന്ന നോ​​വ​​ലി​​ൽ​​നി​​ന്നാ​​ണ് ഈ ​​വാ​​ക്കു​​ക​​ൾ.

ദേ​​ശ​​ഭേ​​ദ​​മി​​ല്ലാ​​തെ ഏ​​തു നാ​​ട്ടി​​ലെ മ​​നു​​ഷ്യ​​രും സ​​ഹി​​ക്കു​​ന്ന വേ​​ദ​​ന​​യും ദു​​ര​​ന്ത​​ങ്ങ​​ളും സ​​മാ​​ന​​മാ​​ണെ​​ന്ന് ഇ​​ത് ഓ​​ർ​​മി​​പ്പി​​ക്കു​​ന്നു.“എ​​വി​​ടെ​​യെ​​ങ്കി​​ലും ന​​ട​​ക്കു​​ന്ന അ​​നീ​​തി എ​​ല്ലാ​​യി​​ട​​ത്തു​​മു​​ള്ള നീ​​തി​​ക്ക് ഭീ​​ഷ​​ണി​​യാ​​ണ്. നാം ​​പ​​ര​​സ്പ​​രം മാ​​റ്റി​​വ​​യ്ക്കാ​​നാ​​കാ​​ത്ത​​വി​​ധം ഒ​​രു വ​​ല​​ക്ക​​ണ്ണി​​യാ​​ൽ ബ​​ന്ധി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു”. മാ​​ർ​​ട്ടി​​ൻ ലൂ​​ഥ​​ർ കിം​​ഗ് ജൂ​​ണി​​യ​​റി​​ന്‍റെ ഈ ​​വ​​രി​​ക​​ളും സ​​മാ​​ന​​ചി​​ന്ത പ​​ങ്കി​​ടു​​ന്നു.

നി​​ക്കോ​​ബാ​​റി​​ലോ അ​​ൽ​​ബേ​​നി​​യ​​യി​​ലോ കെ​​നി​​യ​​യി​​ലോ മെ​​ക്സി​​ക്കോ​​യി​​ലോ, എ​​വി​​ടെ​​യു​​മു​​ണ്ടാ​​കു​​ന്ന ഭ​​ര​​ണ​​കൂ​​ട ചൂ​​ഷ​​ണ​​വും ആ​​ത്യ​​ന്തി​​ക​​മാ​​യി ലോ​​ക​​ത്തെ മു​​ഴു​​വ​​ൻ മ​​നു​​ഷ്യ​​രെ​​യും ബാ​​ധി​​ക്കു​​ന്ന വ​​ലി​​യ അ​​നീ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്ന ഉ​​ൾ​​ക്കാ​​ഴ്ച ഈ ​​മഹദ്‌വചന​​ങ്ങ​​ൾ ന​​ൽ​​കു​​ന്നു​​ണ്ട്.അ​​തെ, വ്യ​​ത്യ​​സ്ത ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലാ​​ണെ​​ങ്കി​​ലും നി​​ക്കോ​​ബാ​​റും അ​​ൽ​​ബേ​​നി​​യ​​യും ഒ​​രു പൊ​​തു​​ദു​​ര​​ന്ത​​ത്തി​​ന്‍റെ വി​​വാ​​ദ​​ച്ചു​​ഴി​​യി​​ലാ​​ണ്.

പ​​രി​​സ്ഥി​​തി​​യും രാ​​ഷ്്ട്രീ​​യ​​വും സാ​​ന്പ​​ത്തി​​ക താ​​ത്പ​​ര്യ​​ങ്ങ​​ളും കൂ​​ടി​​ക്കു​​ഴ​​ഞ്ഞ പ്ര​​ശ്നം. നീ​​തി​​യെ​​ക്കു​​റി​​ച്ചും അ​​തി​​ജീ​​വ​​ന​​ത്തെ​​ക്കു​​റി​​ച്ചു​​മു​​ള്ള ആ​​ശ​​ങ്ക​​ക​​ൾ ഉ​​രു​​ണ്ടു​​കൂ​​ടി വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണ് ര​​ണ്ടി​​ട​​ത്തും. അ​​തോ​​ടൊ​​പ്പം കെ​​നി​​യ​​യി​​ലും മെ​​ക്സി​​ക്കോ​​യി​​ലു​​മു​​ണ്ടാ​​യ വി​​വാ​​ദ​​ങ്ങ​​ളും ഒ​​രേ തൂ​​വ​​ൽ​​പ​​ക്ഷി​​ക​​ളാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​യേ​​ണ്ട​​തു​​ണ്ട്.ഇ​​ന്ത്യ​​യു​​ടെ തെ​​ക്കു​​കി​​ഴ​​ക്ക​​ൻ ഭാ​​ഗ​​ത്ത് ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ലാ​​ണ് നി​​ക്കോ​​ബാ​​ർ ദ്വീ​​പു​​ക​​ൾ.

കേ​​ന്ദ്ര​​ഭ​​ര​​ണ​​പ്ര​​ദേ​​ശ​​മാ​​യ ആ​​ൻ​​ഡ​​മാ​​ൻ നി​​ക്കോ​​ബാ​​ർ ദ്വീ​​പ് സ​​മൂ​​ഹ​​ങ്ങ​​ളു​​ടെ തെ​​ക്കേ​​യ​​റ്റം. തെ​​ക്കു​​കി​​ഴ​​ക്ക​​ൻ യൂ​​റോ​​പ്പി​​ലെ ബാ​​ൽ​​ക്ക​​ൻ ഉ​​പ​​ദ്വീ​​പി​​ലാ​​ണ് അ​​ൽ​​ബേ​​നി​​യ എ​​ന്ന രാ​​ജ്യം.ഇ​​ന്ത്യ​​യു​​ടെ ഗ്രേ​​റ്റ് നി​​ക്കോ​​ബാ​​ർ ദ്വീ​​പ് വി​​ക​​സ​​ന പ​​ദ്ധ​​തി​​യും അ​​ൽ​​ബേ​​നി​​യ​​യി​​ലെ സാ​​സ​​ൻ ദ്വീ​​പ് വ്യോ​​സ​​നാ​​ർ​​ട്ട ടൂ​​റി​​സം പ​​ദ്ധ​​തി​​യും അ​​നീ​​തി​​യു​​ടെ​​യും പ​​രി​​സ്ഥി​​തി ​​നാ​​ശ​​ത്തി​ന്‍റെയും സ​​മാ​​ന​​ത​​ക​​ളാ​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ​​ത്ത​​ന്നെ ശ്ര​​ദ്ധാ​​കേ​​ന്ദ്ര​​മാ​​യി​​രി​​ക്കു​​ന്നു.

പ​​രി​​സ്ഥി​​തി​​നാ​​ശം, അ​​ഴി​​മ​​തി, പ്ര​​തി​​ഷേ​​ധം

യു​​നെ​​സ്കോ​​യു​​ടെ ബ​​യോ​​സ്ഫി​​യ​​ർ റി​​സ​​ർ​​വി​​ൽ ഉ​​ൾ​​പ്പെ​​ട്ട, ലോ​​ക​​ത്തി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും അ​​പൂ​​ർ​​വ​​മാ​​യ നി​​ബി​​ഡ​​വ​​ന​​ങ്ങ​​ളും പ​​വി​​ഴ​​പ്പു​​റ്റു​​ക​​ളു​​മു​​ള്ള മേ​​ഖ​​ല​​യാ​​ണ് നി​​ക്കോ​​ബാ​​ർ. ലെ​​ത​​ർ​​ബാ​​ക്ക് ആ​​മ​​ക​​ളു​​ടെ പ്ര​​ധാ​​ന പ്ര​​ജ​​ന​​ന കേ​​ന്ദ്ര​​മാ​​യ ഗ​​ലാ​​ത്തി​​യ ബേ ​​ഇ​​തി​ന്‍റെ ഭാ​​ഗ​​മാ​​ണ്.

ഇ​​നി അ​​ൽ​​ബേ​​നി​​യ​​യി​​ലേ​​ക്കു വ​​ന്നാ​​ലോ, അ​​വി​​ടു​​ത്തെ ഏ​​ക സ​​മു​​ദ്ര ദേ​​ശീ​​യ പാ​​ർ​​ക്കാ​​യ സാ​​സ​​ൻ ദ്വീ​​പി​​ലും, വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന പ​​ക്ഷി​​ക​​ളും പി​​ങ്ക് ഫ്ലെ​​മിം​​ഗോ​​ക​​ളും വ​​സി​​ക്കു​​ന്ന വ്യോ​​സ​​നാ​​ർ​​ട്ട ത​​ണ്ണീ​​ർ​​ത്ത​​ട​​ത്തി​​ലു​​മാ​​ണ് വി​​വാ​​ദ​​പ​​ദ്ധ​​തി വ​​രു​​ന്ന​​ത്. സം​​ര​​ക്ഷി​​ത പ്ര​​ദേ​​ശ​​മാ​​ണ് ഈ ​​ത​​ണ്ണീ​​ർ​​ത്ത​​ടം.ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക​​ണ്ടെ​​യ്ന​​ർ ട്രാ​​ൻ​​സ്ഷി​​പ്മെ​​ന്‍റ് ടെ​​ർ​​മി​​ന​​ൽ, ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് അ​​ന്താ​​രാ​​ഷ്്ട്ര വി​​മാ​​ന​​ത്താ​​വ​​ളം, ഉൗ​​ർ​​ജ പ​​ദ്ധ​​തി​​ക​​ൾ, പു​​തി​​യ ന​​ഗ​​ര​​വി​​ക​​സം എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ട്ട​​താ​​ണ് ഗ്രേ​​റ്റ് നി​​ക്കോ​​ബാ​​ർ ദ്വീ​​പ് വി​​ക​​സ​​ന പ​​ദ്ധ​​തി.

വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നും തു​​റ​​മു​​ഖ​​ത്തി​​നു​​മാ​​യി ഏ​​ക​​ദേ​​ശം ഏ​​ഴു മു​​ത​​ൽ ഒ​​ന്പ​​തു​​ല​​ക്ഷം വ​​രെ മ​​ര​​ങ്ങ​​ൾ വെ​​ട്ടി​​മാ​​റ്റേ​​ണ്ടി വ​​രു​​മെ​​ന്നാ​​ണ് ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്ക്. അ​​തി​​ലും കൂ​​ടു​​ത​​ലാ​​ണെ​​ന്ന് പ​​രി​​സ്ഥി​​തി സം​​ഘ​​ട​​ന​​ക​​ൾ ആ​​രോ​​പി​​ക്കു​​ന്നു​​ണ്ട്.അ​​ൽ​​ബേ​​നി​​യ​​യി​​ൽ റി​​സോ​​ർ​​ട്ടു​​ക​​ൾ​​ക്കാ​​യി തീ​​ര​​ദേ​​ശ പൈ​​ൻ വ​​ന​​ങ്ങ​​ളും പ്ര​​കൃ​​തി​​ദ​​ത്ത മ​​ണ്‍​കൂ​​ന​​ക​​ളും മ​​ണ്ണു​​മാ​​ന്തി യ​​ന്ത്ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് വ​​ൻ​​തോ​​തി​​ൽ ഇ​​ല്ലാ​​താ​​ക്കു​​ക​​യാ​​ണ്.നി​​ക്കോ​​ബാ​​റി​​ൽ ന​​വ​​ഭാ​​ര​​ത് ടൂ​​റി​​സം, ട്രാ​​ൻ​​സ്ഷി​​പ്മെ​​ന്‍റ് പോ​​ർ​​ട്ട് എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ൽ അ​​ദാ​​നി ഗ്രൂ​​പ്പ് പോ​​ലു​​ള്ള വ​​ൻ​​കി​​ട കോ​​ർ​​പ​​റേ​​റ്റു​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം പ്ര​​തി​​പ​​ക്ഷം വ​​ലി​​യ രാ​​ഷ്ട്രീ​​യ ആ​​യു​​ധ​​മാ​​ക്കു​​ന്നു​​ണ്ട്.

പ​​ദ്ധ​​തി​​യു​​ടെ പാ​​രി​​സ്ഥി​​തി​​ക അ​​നു​​മ​​തി വേ​​ഗ​​ത്തി​​ലാ​​ക്കി​​യ​​തി​​ലെ സു​​താ​​ര്യ​​ത​​യി​​ല്ലാ​​യ്മ​​യും ഏ​​റെ വി​​മ​​ർ​​ശ​​ന​​വി​​ധേ​​യ​​മാ​​കു​​ന്നു.അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ മ​​ക​​ൾ ഇ​​വാ​​ൻ​​ക ട്രം​​പി​​ന്‍റെ ഭ​​ർ​​ത്താ​​വാ​​യ ജാ​​രെ​​ഡ് കു​​ഷ്ന​​റു​​ടെ അ​​ഫി​​നി​​റ്റി പാ​​ർ​​ട്ണേ​​ഴ്സ് എ​​ന്ന അ​​മേ​​രി​​ക്ക​​ൻ ക​​ന്പ​​നി​​യാ​​ണ് അ​​ൽ​​ബേ​​നി​​യ​​യി​​ലെ 1.4 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ (13,250 കോ​​ടി രൂ​​പ) ആ​​ഡം​​ബ​​ര പ​​ദ്ധ​​തി​​ക്കു പി​​ന്നി​​ൽ.

പൊ​​തു ടെ​​ൻ​​ഡ​​റു​​ക​​ൾ ഒ​​ന്നു​​മി​​ല്ലാ​​തെ​​യാ​​ണ് ഈ ​​സ്ഥ​​ലം ഇ​​വ​​ർ​​ക്കു കൈ​​മാ​​റി​​യ​​ത്.വ​​ന​​സം​​ര​​ക്ഷ​​ണ നി​​യ​​മ​​ങ്ങ​​ളി​​ലും ആ​​ദി​​വാ​​സി ഗോ​​ത്ര മേ​​ഖ​​ല​​ക​​ളു​​ടെ അ​​തി​​ർ​​ത്തി​​ക​​ളി​​ലും ഇ​​ള​​വു​​ക​​ൾ വ​​രു​​ത്തി​​ക്കൊ​​ണ്ടാ​​ണ് നി​​ക്കോ​​ബാ​​റി​​ൽ പ​​ദ്ധ​​തി​​യു​​മാ​​യി സ​​ർ​​ക്കാ​​ർ മു​​ന്നോ​​ട്ടു​​ പോ​​കു​​ന്ന​​ത്. സം​​ര​​ക്ഷി​​ത വ​​ന​​മേ​​ഖ​​ല​​ക​​ളി​​ൽ വ​​ൻ​​കി​​ട നി​​ർ​​മാ​​ണ​​ങ്ങ​​ൾ പാ​​ടി​​ല്ലെ​​ന്ന നി​​യ​​മം അ​​ൽ​​ബേ​​നി​​യ​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു.

അ​​ൽ​​ബേ​​നി​​യ​​ൻ പാ​​ർ​​ല​​മെ​ന്‍റി ലൂ​​ടെ നി​​യ​​മ​​ഭേ​​ദ​​ഗ​​തി വ​​രു​​ത്തി​​ക്കൊ​​ണ്ടാ​​ണ് പ്ര​​കൃ​​തി​​സം​​ര​​ക്ഷ​​ണ പ​​രി​​ധി​​യി​​ൽ കി​​ട​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ പ​​ഞ്ച​​ന​​ക്ഷ​​ത്ര ഹോ​​ട്ട​​ലു​​ക​​ൾ പ​​ണി​​യാ​​ൻ അ​​വി​​ടു​​ത്തെ സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്.നി​​ക്കോ​​ബാ​​റി​​ലെ പൗ​​രാ​​ണി​​ക ഗോ​​ത്ര​​വ​​ർ​​ഗ​​ക്കാ​​രാ​​യ ഷോ​​ന്പ​​ൻ, നി​​ക്കോ​​ബാ​​റീ​​സ് ജ​​ന​​ത​​യു​​ടെ നി​​ല​​നി​​ൽ​​പ്പി​​നെ പ​​ദ്ധ​​തി ബാ​​ധി​​ക്കു​​മെ​​ന്നു വ്യ​​ക്ത​​മാ​​ണ്. ഇ​​തു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് മ​​നു​​ഷ്യാ​​വ​​കാ​​ശ പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യെ​​ത്തി​​യ​​ത്.പ്ര​​കൃ​​തി ന​​ശീ​​ക​​ര​​ണ​​ത്തി​​നും അ​​ഴി​​മ​​തി​​ക്കു​​മെ​​തിരേ അ​​ൽ​​ബേ​​നി​​യ​​യി​​ൽ ജ​​ന​​ങ്ങ​​ൾ തെ​​രു​​വി​​ൽ വ​​ൻ പ്ര​​തി​​ഷേ​​ധ​​ത്തി​​ലാ​​ണ്. ഫ്ലെ​​മിം​​ഗോ പ​​ക്ഷി​​ക​​ളെ പ്ര​​തീ​​ക​​മാ​​ക്കി ഫ്ലെ​​മിം​​ഗോ വി​​പ്ല​​വം എ​​ന്നാ​​ണ് അ​​ൽ​​ബേ​​നി​​യ​​യി​​ലെ ജ​​ന​​കീ​​യ സ​​മ​​ര​​ത്തെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്.

ഒ​​രേ ഭ​​ര​​ണ​​കൂ​​ട ന്യാ​​യീ​​ക​​ര​​ണം

ര​​ണ്ടു ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളും ഉ​​ന്ന​​യി​​ക്കു​​ന്ന വാ​​ദം ഒ​​ന്നു​​ത​​ന്നെ​​യാ​​ണ്: സാ​​ന്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യും വി​​ക​​സ​​ന​​വും. ഇ​​ന്ത്യ ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ സൈ​​നി​​ക​​വ്യാ​​പാ​​ര ഇ​​ട​​നാ​​ഴി​​യാ​​യി നി​​ക്കോ​​ബാ​​റി​​നെ മാ​​റ്റാ​​ൻ ശ്ര​​മി​​ക്കു​​ന്പോ​​ൾ, അ​​ൽ​​ബേ​​നി​​യ ത​​ങ്ങ​​ളു​​ടെ രാ​​ജ്യ​​ത്തെ ഒ​​രു രാ​​ജ്യാ​​ന്ത​​ര ആ​​ഡം​​ബ​​ര വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​ക്കി മാ​​റ്റാ​​നാ​​ണ് ശ്ര​​മി​​ക്കു​​ന്ന​​ത്. പ​​രി​​സ്ഥി​​തി​​ക്ക് കോ​​ട്ടം ത​​ട്ടി​​ല്ലെ​​ന്ന് ഇ​​രു​​കൂ​​ട്ട​​രും അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും ശാ​​സ്ത്ര​​ലോ​​കം അം​​ഗീ​​ക​​രി​​ക്കു​​ന്നി​​ല്ല.

വി​​ക​​സ​​ന​​ത്തി​​ന്‍റെ​​യും ടൂ​​റി​​സ​​ത്തി​​ന്‍റെ​​യും പേ​​രി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ന​​ട​​ക്കു​​ന്ന കോ​​ർ​​പ​​റേ​​റ്റ് ക​​ട​​ന്നു​​ക​​യ​​റ്റ​​ങ്ങ​​ളും അ​​തി​​നാ​​യി ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ പ​​രി​​സ്ഥി​​തി നി​​യ​​മ​​ങ്ങ​​ൾ കാ​​റ്റി​​ൽ​​പ്പ​​റ​​ത്തു​​ന്ന​​തു​​മാ​​ണ് ര​​ണ്ട് പ​​ദ്ധ​​തി​​ക​​ളെ​​യും ഒ​​രു​​പോ​​ലെ വി​​വാ​​ദ​​ത്തി​​ലാ​​ക്കു​​ന്ന​​ത്. ത​​ങ്ങ​​ളു​​ടെ കൊ​​ട്ടാ​​ര​​ങ്ങ​​ൾ പ​​ണി​​യാ​​ൻ​​വേ​​ണ്ടി കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ​​ക്ക് വ​​ഴി​​മാ​​റി​​ക്കൊ​​ടു​​ക്കു​​ന്പോ​​ൾ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ സ്വ​​ന്തം ജ​​ന​​ത​​യു​​ടെ ശ​​വ​​ക്കു​​ഴി​​ക​​ളാ​​ണ് തോ​​ണ്ടു​​ന്ന​​ത് എ​​ന്ന നോം ​​ചോം​​സ്കി​​യു​​ടെ വാ​​ക്കു​​ക​​ൾ​​കൂ​​ടി ഓ​​ർ​​ക്കു​​ന്പോ​​ൾ ചി​​ത്രം വ​​ള​​രെ വ്യ​​ക്ത​​മാ​​കു​​ന്നു.

ഏ​​ഷ്യ​​യും യൂ​​റോ​​പ്പും ക​​ഴി​​ഞ്ഞ് ആ​​ഫ്രി​​ക്ക​​യി​​ലും വ​​ട​​ക്കേ അ​​മേ​​രി​​ക്ക​​യി​​ലു​​മെ​​ത്തു​​ന്പോ​​ഴും കാ​​ര്യ​​ങ്ങ​​ൾ ഇ​​തു​​പോ​​ലെ​​ത​​ന്നെ. കെ​​നി​​യ​​യി​​ലെ മാ​​സാ​​യി മാ​​രാ വി​​വാ​​ദം ഇ​​പ്പോ​​ഴും പോ​​രാ​​ട്ട​​വ​​ഴി​​യി​​ലാ​​ണ്. മെ​​ക്സി​​ക്കോ​​യി​​ൽ 2020ൽ ​​തു​​ട​​ങ്ങി​​യ ട്രെ​​ൻ മാ​​യ പ​​ദ്ധ​​തി എ​​തി​​ർ​​പ്പു​​ക​​ളെ​​യെ​​ല്ലാം അ​​ടി​​ച്ച​​മ​​ർ​​ത്തി 2024 ഡി​​സം​​ബ​​റി​​ൽ പൂ​​ർ​​ത്തി​​യാ​​യെ​​ങ്കി​​ലും വി​​വാ​​ദ​​ങ്ങ​​ളും അ​​തു​​ണ്ടാ​​ക്കി​​യ പ്ര​​ശ്ന​​ങ്ങ​​ളും കെ​​ട്ട​​ട​​ങ്ങി​​യി​​ട്ടി​​ല്ല.

മാ​​സാ​​യി മാ​​ര വി​​വാ​​ദം

കെ​​നി​​യ​​യി​​ലെ വി​​ഖ്യാ​​ത​​മാ​​യ മാ​​സാ​​യി മാ​​ര നാ​​ഷ​​ണ​​ൽ റി​​സ​​ർ​​വ് വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ൽ അ​​ന്താ​​രാ​​ഷ്്ട്ര ആ​​ഡം​​ബ​​ര ഹോ​​ട്ട​​ൽ ശൃം​​ഖ​​ല​​യാ​​യ റി​​റ്റ്സ്കാ​​ൾ​​ട്ട​​ണ്‍ പ​​ണി​​യു​​ന്ന ആ​​ഡം​​ബ​​ര സ​​ഫാ​​രി ക്യാ​​ന്പാ​​ണ് നി​​ല​​വി​​ലെ വ​​ലി​​യ പ​​രി​​സ്ഥി​​തി വി​​വാ​​ദം.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വ​​ന്യ​​ജീ​​വി കൂ​​ട്ട​​പ്പ​​ലാ​​യ​​ന​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യ ഗ്രേ​​റ്റ് മൈ​​ഗ്രേ​​ഷ​​ൻ ന​​ട​​ക്കു​​ന്ന പ്ര​​ധാ​​ന വ​​ന്യ​​ജീ​​വി ഇ​​ട​​നാ​​ഴി​​യി​​ലാ​​ണ് ഈ ​​ആ​​ഡം​​ബ​​ര റി​​സോ​​ർ​​ട്ട് പ​​ണി​​യു​​ന്ന​​ത്. ഇ​​ത് വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ സ്വാ​​ഭാ​​വി​​ക സ​​ഞ്ചാ​​ര​​ത്തെ ത​​ട​​സ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് പ്ര​​കൃ​​തി​​സ്നേ​​ഹി​​ക​​ൾ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ന്നു.മാ​​സാ​​യി മാ​​ര​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക മാ​​നേ​​ജ്മെ​ന്‍റ് പ്ലാ​​ൻ അ​​നു​​സ​​രി​​ച്ച് ഈ ​​മേ​​ഖ​​ല​​യി​​ൽ 2032 വ​​രെ പു​​തി​​യ ഹോ​​ട്ട​​ലു​​ക​​ളോ റി​​സോ​​ർ​​ട്ടു​​ക​​ളോ പാ​​ടി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​യ വി​​ല​​ക്കു​​ണ്ട്. എ​​ന്നാ​​ൽ ഈ ​​നി​​യ​​മ​​ങ്ങ​​ൾ മ​​റി​​ക​​ട​​ന്നാ​​ണ് പ​​ദ്ധ​​തി​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യ​​ത്.

പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​രും പ്രാ​​ദേ​​ശി​​ക മാ​​സാ​​യി ഗോ​​ത്ര​​ത്ത​​ല​​വന്മാരും ഇ​​തി​​നെ​​തി​​രേ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും ശ​​ക്ത​​മാ​​യ രാ​​ഷ്ട്രീ​​യ സ്വാ​​ധീ​​ന​​ത്താ​​ൽ കേ​​സ് ത​​ള്ളു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്.

ട്രെ​​ൻ മാ​​യ പ​​ദ്ധ​​തി

മെ​​ക്സി​​ക്കോ​​യി​​ലെ വി​​നോ​​ദ​​സ​​ഞ്ചാ​​ര മേ​​ഖ​​ല​​ക​​ളെ പ​​ര​​സ്പ​​രം ബ​​ന്ധി​​പ്പി​​ച്ച് ന​​ട​​പ്പി​​ലാ​​ക്കി​​യ 1,500 കി​​ലോ​​മീ​​റ്റ​​ർ നീ​​ള​​മു​​ള്ള അ​​തി​​വേ​​ഗ റെ​​യി​​ൽ​​വേ പാ​​ത​​യും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള മെ​​ഗാ ടൂ​​റി​​സം പ​​ദ്ധ​​തി​​യു​​മാ​​ണി​​ത്. മു​​ൻ മെ​​ക്സി​​ക്ക​​ൻ പ്ര​​സി​​ഡ​ന്‍റ് ആ​​ൻ​​ഡ്രേ​​സ് മാ​​നു​​വ​​ൽ ലോ​​പ്പ​​സ് ഒ​​ബ്രാ​​ദോ​​റി​​ന്‍റെ സ്വ​​പ്ന​​പ​​ദ്ധ​​തി​​യാ​​യി​​രു​​ന്നു ട്രെ​​ൻ മാ​​യ. 

Latest News

Corehub Up