Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nivin Pauly

അ​ൽ​ഫോ​ൻ​സ് പു​ത്ര​നും നി​വി​ൻ പോ​ളി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു

നേ​രം, പ്രേ​മം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം നി​വി​ൻ പോ​ളി​യും അ​ൽ​ഫോ​ൻ​സ് പു​ത്ര​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. നി​വി​ന്‍ പോ​ളി​യു​ടെ അ​ൻ​പ​താം സി​നി​മ​യാ​യാ​കും ഇ​ത്. ഗോ​ൾ​ഡി​നു ശേ​ഷം അ​ൽ​ഫോ​ൻ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ സി​നി​മ​യാ​ണി​ത്.

സി​നി​മ​യു​ടെ ടൈ​റ്റി​ൽ ലോ​ഞ്ച് 27-ാം തി​യ​തി പ​ത്മ തി​യ​റ്റ​റി​ൽ വ​ച്ച് രാ​വി​ലെ പ​ത്ത് മ​ണി​ക്ക് നി​ർ​വ​ഹി​ക്കും. ബൈ​ക്ക് റേ​സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​കും സി​നി​മ​യു​ടെ ക​ഥ​യെ​ന്ന് സൂ​ച​ന​യു​ണ്ട്.
മു​മ്പു​ള്ള സി​നി​മ​ക​ളി​ലേ​തു പോ​ലെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, എ​ഡി​റ്റിം​ഗ്, ക​ള​ർ ഗ്രേ​ഡിം​ഗ് എ​ന്നി​വ​യും അ​ൽ​ഫോ​ൻ​സ് ത​ന്നെ​യാ​കും.

അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ച ‘നേ​രം’ 2013-ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. നി​വി​ൻ പോ​ളി, ന​സ്രി​യ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ. 2015-ലാ​ണ് ‘പ്രേ​മം’ റി​ലീ​സി​നെ​ത്തി​യ​ത്. 

നി​വി​ൻ പോ​ളി, സാ​യ് പ​ല്ല​വി, അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ ചി​ത്രം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും വ​ൻ ഹി​റ്റാ​യി​രു​ന്നു. 

Latest News

Corehub Up