Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nobody

ഐ ​നോ​ബ​ഡി​യി​ൽ പാ​ട്ട് പാ​ടി അ​ലം​കൃ​ത; അ​ഭി​മാ​ന​മെ​ന്ന് പൃ​ഥ്വി​രാ​ജ്  

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, പാ​ർ​വ​തി തി​രു​വോ​ത്ത് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്ത ഐ ​നോ​ബ​ഡി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. മി​ക​ച്ച നി​രൂ​പ​ക പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടു​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി.

സ​ർ​ക്ക​സ് എ​ന്ന ഗാ​നം ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ പൃ​ഥ്വി​രാ​ജി​ന്‍റെ മ​ക​ൾ അ​ലം​കൃ​ത മേ​നോ​ൻ പൃ​ഥ്വി​രാ​ജാ​ണ് ആ​ല​പി​ച്ച​ത്. "പ്രി​യ​പ്പെ​ട്ട അ​ല്ലി, മ​മ്മ​യും ഡാ​ഡ​യും നി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളെ​യും താ​ല്പ​ര്യ​ങ്ങ​ളെ​യും ഓ​ർ​ത്ത് ഒ​രു​പാ​ട് അ​ഭി​മാ​നി​ക്കു​ന്നു..." എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച് കൊ​ണ്ടാ​ണ് പൃ​ഥ്വി​രാ​ജ് സ​ർ​ക്ക​സ് ഗാ​നം പു​റ​ത്തു​വി​ട്ട​ത്.

ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജേ​ക്‌​സ് ബി​ജോ​യ് ഒ​രു​ക്കി​യ ഗാ​നം ര​ചി​ച്ച​ത് സെ​ബാ ടോ​മി​യാ​ണ്. ഇ​തി​ന്‍റെ മു​ൻ​പ് പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ എ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം എ​മ്പു​രാ​നി​ലും അ​ലം​കൃ​ത പാ​ടി​യി​രു​ന്നു.

നി​രൂ​പ​ക - പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ സൂ​പ്പ​ർ ഹി​റ്റ് മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്കി​ന് ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ഐ ​നോ​ബ​ഡി പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ഇ4 ​എ​ക്സ്പെ​രി​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​നും മു​കേ​ഷ് ആ​ർ മേ​ത്ത​യും സി.​വി. സാ​ര​ഥി​യും ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജീ​വ​ൻ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന മീ​ര​യും ര​ണ്ട് പെ​ണ്മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ഒ​രു ബാ​ങ്ക് ക​വ​ർ​ച്ച​യി​ൽ രാ​ജീ​വ​ൻ അ​ബ​ദ്ധ​ത്തി​ൽ സാ​ക്ഷി​യാ​കു​ന്ന​തും തു​ട​ർ​ന്ന് അ​യാ​ളു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ചി​ത്രം.

 

Latest News

Corehub Up