x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ ​നോ​ബ​ഡി​യി​ൽ പാ​ട്ട് പാ​ടി അ​ലം​കൃ​ത; അ​ഭി​മാ​ന​മെ​ന്ന് പൃ​ഥ്വി​രാ​ജ്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 10, 2026 08:47 AM IST | Updated: July 10, 2026 08:48 AM IST

പൃഥ്വിരാജ്, മകൾ അലംകൃത, ഭാര്യ സുപ്രിയ

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ൻ, പാ​ർ​വ​തി തി​രു​വോ​ത്ത് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്ത ഐ ​നോ​ബ​ഡി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. മി​ക​ച്ച നി​രൂ​പ​ക പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടു​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി.

സ​ർ​ക്ക​സ് എ​ന്ന ഗാ​നം ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​യ പൃ​ഥ്വി​രാ​ജി​ന്‍റെ മ​ക​ൾ അ​ലം​കൃ​ത മേ​നോ​ൻ പൃ​ഥ്വി​രാ​ജാ​ണ് ആ​ല​പി​ച്ച​ത്. "പ്രി​യ​പ്പെ​ട്ട അ​ല്ലി, മ​മ്മ​യും ഡാ​ഡ​യും നി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളെ​യും താ​ല്പ​ര്യ​ങ്ങ​ളെ​യും ഓ​ർ​ത്ത് ഒ​രു​പാ​ട് അ​ഭി​മാ​നി​ക്കു​ന്നു..." എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച് കൊ​ണ്ടാ​ണ് പൃ​ഥ്വി​രാ​ജ് സ​ർ​ക്ക​സ് ഗാ​നം പു​റ​ത്തു​വി​ട്ട​ത്.

ട്രെ​ൻ​ഡ് സെ​റ്റ​ർ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജേ​ക്‌​സ് ബി​ജോ​യ് ഒ​രു​ക്കി​യ ഗാ​നം ര​ചി​ച്ച​ത് സെ​ബാ ടോ​മി​യാ​ണ്. ഇ​തി​ന്‍റെ മു​ൻ​പ് പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ എ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം എ​മ്പു​രാ​നി​ലും അ​ലം​കൃ​ത പാ​ടി​യി​രു​ന്നു.

നി​രൂ​പ​ക - പ്രേ​ക്ഷ​ക പ്ര​ശം​സ നേ​ടി​യ സൂ​പ്പ​ർ ഹി​റ്റ് മ​മ്മൂ​ട്ടി ചി​ത്രം റോ​ഷാ​ക്കി​ന് ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ഐ ​നോ​ബ​ഡി പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ഇ4 ​എ​ക്സ്പെ​രി​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ സു​പ്രി​യ മേ​നോ​നും മു​കേ​ഷ് ആ​ർ മേ​ത്ത​യും സി.​വി. സാ​ര​ഥി​യും ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജീ​വ​ൻ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന മീ​ര​യും ര​ണ്ട് പെ​ണ്മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ഒ​രു ബാ​ങ്ക് ക​വ​ർ​ച്ച​യി​ൽ രാ​ജീ​വ​ൻ അ​ബ​ദ്ധ​ത്തി​ൽ സാ​ക്ഷി​യാ​കു​ന്ന​തും തു​ട​ർ​ന്ന് അ​യാ​ളു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ചി​ത്രം.

 

റോ​ഷാ​ക്ക്, ഇ​ബി​ലീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം സ​മീ​ര്‍ അ​ബ്ദു​ളാ​ണ് ഐ, ​നോ​ബ​ഡി​യു​ടെ​യും ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ, കൂ​ടെ തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷം പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി നോ​ബ​ഡി​ക്കു​ണ്ട്. ഇ​തു​വ​രെ മ​ല​യാ​ളം സി​നി​മ​യി​ൽ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള വ്യ​ത്യ​സ്ത​മാ​യ മേ​ക്കിം​ഗ് ആ​ണ് എ​ന്നാ​ണ് പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം.

ഹ​ക്കിം ഷാ​ജ​ഹാ​ൻ, അ​ശോ​ക​ൻ, വി​ജ​യ​രാ​ഘ​വ​ൻ, മ​ധു​പാ​ൽ, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ന​ക്ഷ​ത്ര, ഐ​റാ, നി​ഷാ​ന്ത് സാ​ഗ​ർ, ന​ന്ദു, നൗ​ഷാ​ദ് ബോം​ബെ, ജി​ജോ​യ് രാ​ജ​ഗോ​പാ​ൽ, ഖാ​ലി​ദ് റ​ഹ്മാ​ൻ, സ​ഞ്ജു ശി​വ​റാം, സു​ധി കോ​പ്പ, ബീ​ന ച​ന്ദ്ര​ൻ, സ​ന അ​ൽ​താ​ഫ്, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, ദി​നേ​ശ് ആ​ല​പ്പു​ഴ, റോ​ണി വ​ർ​ഗീ​സ്, മ​നോ​ജ് കെ.​യു, ഇ​ർ​ഷാ​ദ് അ​ലി, സു​ധി കോ​ഴി​ക്കോ​ട്, മ​ഹേ​ന്ദ്ര​ൻ, ആ​ൽ​ബി​ൻ അ​ല​ക്സ്, ജി​തി​ൻ മ​ദ​ന​ൻ തു​ട​ങ്ങി​യ വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

ഛായാ​ഗ്ര​ഹ​ണം- ദി​നേ​ശ് പു​രു​ഷോ​ത്ത​മ​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ഹാ​രി​സ് ദേ​ശം, എ​ഡി​റ്റിം​ഗ്- റ​മീ​സ് എം​ബി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- അ​ർ​ഷാ​ദ് നാ​ക്കോ​ത്ത്, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വി​യ​ർ, കോ​സ്റ്യൂം​സ്- ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- റി​നി ദി​വാ​ക​ർ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- കി​ര​ൺ നെ​ട്ട​യം, സം​ഘ​ട​ന സം​വി​ധാ​നം- വാ​നി​ക്ക് ബെ​ൻ & ക​ലൈ കിം​ഗ്സ്റ്റ​ൺ & അ​മി​ത് ജോ​ളി ബാ​സ്റ്റി​ൻ, സൗ​ണ്ട് ഡി​സൈ​ന​ർ- നി​ക്സ​ൺ ജോ​ർ​ജ്, വി ​എ​ഫ് എ​ക്സ്- ല​വാ കു​ശ, മാ​ർ​ക്ക​റ്റിം​ഗ്: കാ​റ്റ​ലി​സ്റ്റ്, ഡി​സൈ​ൻ: റ്റിം​ഗ്‌, പ്രൊ​മോ​ഷ​ൻ​സ്- പൊ​ഫാ​ക്ഷി​യോ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​പി​ൻ കു​മാ​ർ.​വി, ക​ള​റി​സ്റ്റ്- സു​രേ​ഷ് ര​വി, സ്റ്റീ​ൽ​സ്- രോ​ഹി​ത് കെ ​സു​രേ​ഷ്, ഡി​സൈ​ൻ​സ്- യെ​ല്ലോ ടൂ​ത്ത്, ടീ​സ​ർ എ​ഡി​റ്റ്- ബ്ലെ​സ് തോ​മ​സ്.

Tags : I Nobody Circus Prithviraj

Recent News

Corehub Up