Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Norka ID Card

നോർക്ക ഐഡി കാർഡിന് ഇപ്പോൾ അപേക്ഷിക്കാം

കോ​ട്ട​യം: നോ​ർ​ക്ക റൂ​ട്ട്സ് ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​വി​ധ ഐ​ഡി കാ​ർ​ഡു​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ജൂ​ലൈ 15 വ​രെ പ്ര​ത്യേ​കം പ്ര​ചാ​ര​ണ മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​ദേ​ശ​ത്ത് ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി ചെ​യ്യു​ക​യോ താ​മ​സി​ക്കു​ക​യോ ചെ​യ്യു​ന്ന കേ​ര​ളീ​യ​ര്‍ക്കു​ള​ള പ്ര​വാ​സി ഐ​ഡി കാ​ർ​ഡ്, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന കേ​ര​ളീ​യ​വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള​ള സ്റ്റു​ഡ​ന്‍റ് ഐ​ഡി കാ​ർ​ഡ്, കേ​ര​ള​ത്തി​നു പു​റ​ത്ത് ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലു​ള​ള പ്ര​വാ​സി കേ​ര​ളീ​യ​ര്‍ക്കാ​യു​ള്ള എ​ൻ.​ആ​ർ.​കെ ഐ​ഡി കാ​ർ​ഡ്, ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​യ നോ​ർ​ക്ക പ്ര​വാ​സി ര​ക്ഷ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നീ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നാ​ണ് മാ​സാ​ച​ര​ണം.

408 രൂ​പ​യു​ടെ ഒ​റ്റത്ത​വ​ണ പ്രീ​മി​യ​ത്തി​ലൂ​ടെ അ​പ​ക​ടമ​ര​ണ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ​യും അം​ഗ​വൈ​ക​ല്യ​ങ്ങ​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വ​രെ​യും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ് ഐഡി കാ​ര്‍ഡ് സേ​വ​ന​ങ്ങ​ള്‍. പ്ര​വാ​സി ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ 661 രൂ​പ​യു​ടെ ഒ​റ്റ ത​വ​ണ പ്രീ​മി​യ​ത്തി​ലൂ​ടെ ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ​യും അ​പ​ക​ട​മ​ര​ണ​ത്തി​ന് മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ​യും അം​ഗവൈ​ക​ല്യ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ​യും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​താ​ണ്.

നോ​ര്‍ക്ക ഐ.​ഡി കാ​ർ​ഡു​ക​ൾ​ക്ക് മൂ​ന്നു വ​ർ​ഷ​വും നോ​ർ​ക്ക പ്ര​വാ​സി ര​ക്ഷ ഇ​ൻ​ഷു​റ​ൻ​സി​ന് ഒ​രു വ​ർ​ഷ​വു​മാ​ണ് കാ​ലാ​വ​ധി.​ നോ​ര്‍ക്ക ഐഡി കാ​ര്‍ഡു​ള്ള​വ​ര്‍ക്ക് മാ​ത്ര​മേ സ​മ​ഗ്ര ആ​രോ​ഗ്യ, അ​പ​ക​ട ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​യാ​യ നോ​ര്‍ക്ക കെ​യ​റി​ലും നോ​ര്‍ക്ക കെ​യ​ര്‍ പ്ല​സ്സി​ലും എ​ന്‍റോ​ള്‍മെ​ന്‍റ് സ​മ​യ​ത്ത് അം​ഗ​മാ​കാ​ന്‍ ക​ഴി​യൂ.

Latest News

Corehub Up