കോട്ടയം: നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാർഡുകളുടെ സേവനങ്ങൾ സംബന്ധിച്ച ജൂലൈ 15 വരെ പ്രത്യേകം പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.
വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന കേരളീയര്‍ക്കുളള പ്രവാസി ഐഡി കാർഡ്, വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന കേരളീയവിദ്യാര്ഥികള്ക്കായുളള സ്റ്റുഡന്റ് ഐഡി കാർഡ്, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള പ്രവാസി കേരളീയര്‍ക്കായുള്ള എൻ.ആർ.കെ ഐഡി കാർഡ്, ഗുരുതര രോഗങ്ങൾക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക പ്രവാസി രക്ഷ ഇൻഷ്വറൻസ് എന്നീ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം.
408 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ അപകടമരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെയും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതാണ് ഐഡി കാര്‍ഡ് സേവനങ്ങള്‍. പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയിൽ 661 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ ഗുരുതരമായ രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും അപകടമരണത്തിന് മൂന്നു ലക്ഷം രൂപയുടെയും അംഗവൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
നോര്‍ക്ക ഐ.ഡി കാർഡുകൾക്ക് മൂന്നു വർഷവും നോർക്ക പ്രവാസി രക്ഷ ഇൻഷുറൻസിന് ഒരു വർഷവുമാണ് കാലാവധി. നോര്‍ക്ക ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിലും നോര്‍ക്ക കെയര്‍ പ്ലസ്സിലും എന്റോള്‍മെന്റ് സമയത്ത് അംഗമാകാന്‍ കഴിയൂ.
Tags : Norka ID card now apply Norka roots