Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ODI

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​നം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വ​മ്പ​ൻ സ്കോ​ർ

ജൊ​ഹാ​ന്ന​സ്ബ​ർ​ഗ്: ഓ​സ്ട്രേ​ലി​യ​യ്‌ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ‌ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വ​മ്പൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക 50 ഓ​വ​റി​ൽ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 365 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ഡേ​വി​ഡ് മി​ല്ല​റി​ന്‍റെ​യും ക്യാ​പ്റ്റ​ൻ തെം​ബ ഭാ​വു​മ​യു​ടെ​യും സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. മി​ല്ല​ർ 142 റ​ൺ​സും ഭാ​വു​മ 103 റ​ൺ​സു​മാ​ണെ​ടു​ത്ത​ത്. മാ​ത്യു ബ്രീ​റ്റ്സ്ക് 34 റ​ൺ‌​സും ഡു​വാ​ൻ യാ​ൻ​സ​ൻ 27 റ​ൺ​സു​മെ​ടു​ത്തു.

ഓ​സ്ട്രേ​ലി​യ​യ്ക്ക് വേ​ണ്ടി ജാ​ക്ക് എ​ഡ്വാ​ർ​ഡ്സ് അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഷ് ഹേ​സ​ൽ​വു​ഡ് മൂ​ന്ന് വി​ക്ക​റ്റും സേ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ് ഒ​രു വി​ക്ക​റ്റു​മെ​ടു​ത്തു.

Sports

രോ​ഹി​ത്തും കോ​ഹ്‌​ലി​യും നി​രാ​ശ​പ്പെ​ടു​ത്തി; ഇ​ന്ത്യ പ​ത​റു​ന്നു

പെ​ര്‍​ത്ത്: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ പ​ത​റു​ന്നു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ഇ​ന്ത്യ നി​ല​വി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 32 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

നീ​ണ്ട നാ​ള​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ‌ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ രോ​ഹി​ത് ശ​ര്‍​മും (എ​ട്ട്) വി​രാ​ട് കോ​ഹ്‌​ലി​യും (0) നി​രാ​ശ​പ്പെ​ടു​ത്തി. രോ​ഹി​ത്തി​നെ ഹെ​യ്‌​സ​ൽ​വു​ഡും കോ​ഹ്‌​ലി​യെ മി​ച്ച​ൽ സ്റ്റാ​ർ​ക്കു​മാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഇ​ട​ക്ക് പെ​യ്ത മ​ഴ​മൂ​ലം മ​ത്സ​രം 49 ഓ​വ​ര്‍ വീ​ത​മാ​യി വെ​ട്ടി​ക്കു​റ​ച്ചു. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ രോ​ഹി​ത്തി​ന്‍റെ 500-ാം മ​ത്സ​ര​മാ​ണി​ത്. ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ല്ലും (10) പു​റ​ത്താ​യി. ന​ഥാ​ൻ എ​ല്ലി​സി​നാ​ണ് വി​ക്ക​റ്റ്.

ബൗ​ള​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന​താ​ണ് പെ​ർ​ത്തി​ലെ പി​ച്ചു​ക​ളു​ടെ പൊ​തു​സ്വ​ഭാ​വം. ഇ​തു​വ​രെ ന​ട​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടി​ലും ര​ണ്ടാ​മ​ത് ബാ​റ്റു ചെ​യ്‌​ത ടീം ​വി​ജ​യി​ച്ചു. 153 റ​ൺ​സാ​ണ് ചേ​സ് ചെ​യ്തു കീ​ഴ​ട​ക്കി​യ ഉ​യ​ർ​ന്ന സ്കോ​ർ.

Sports

നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​ക്ക് അ​ര​ങ്ങേ​റ്റം; ഓ​സീ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

പെ​ർ​ത്ത്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ടോ​സ് നേ‌​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ട് സ്പി​ന്ന​ര്‍​മാ​രും മൂ​ന്ന് പേ​സ​ര്‍​മാ​രും ഒ​രു പേ​സ് ബൗ​ളിം​ഗ് ഓ​ൾ റൗ​ണ്ട​റു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്.

ഓ​ള്‍ റൗ​ണ്ട​ര്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി ഫൈ​ന​ലി​നു​ശേ​ഷം വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ര്‍​മ​യും ക​ളി​ക്ക​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു എ​ന്ന​താ​ണ് ഈ ​മ​ത്സ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ര്‍​ഷ​ണം.

ടീം ​ഇ​ന്ത്യ : രോ​ഹി​ത് ശ​ർ​മ, ശു​ഭ​മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ.​രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ക്ഷ​ർ പ​ട്ടേ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ഹ​ർ​ഷി​ത് റാ​ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ർ​ഷ്‌​ദീ​പ് സിം​ഗ്.

ഓ​സ്ട്രേ​ലി​യ: ട്രാ​വി​സ് ഹെ​ഡ്, മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), മാ​ത്യു ഷോ​ർ​ട്ട്, ജോ​ഷ് ഫി​ലി​പ്പെ (വി​ക്ക​റ്റ് കീ​പ്പ​ർ), മാ​റ്റ് റെ​ൻ​ഷോ, കൂ​പ്പ​ർ ക​നോ​ലി, മി​ച്ച​ൽ ഓ​വ​ൻ, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, നാ​ഥ​ൻ എ​ലി​സ്, മാ​ത്യു കു​ന​മ​ൻ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

Sports

ഹീ​ലി​ക്ക് സെ​ഞ്ചു​റി: ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി; ഓ​സീ​സി​ന് ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മൂ​ന്നു വി​ക്ക​റ്റ് ജ​യം. ഇ​ന്ത്യ​യു​യ​ർ​ത്തി​യ 331 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ ആ​റു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

സ്കോ​ർ: ഇ​ന്ത്യ 330/10 (48.5) ഓ​സ്ട്രേ​ലി​യ 331/7 (49). 107 പ​ന്തി​ല്‍ 142 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ന്‍ അ​ലീ​സ ഹീ​ലി​യാ​ണ് ഓ​സീ​സി​ന്‍റെ വി​ജ​യശിൽപ്പി. എ​ല്ലി​സ് പെ​റി ( 47*), അ​ഷ്‌​ലി ഗാ​ര്‍​ഡ്‌​ന​ര്‍ ( 45), ഫോ​ബ് ലി​ച്ച്ഫീ​ല്‍​ഡ് ( 40) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളും നി​ര്‍​ണാ​യ​ക​മാ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​സീ​സി​ന് ല​ഭി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ഹീ​ലി - ലി​ച്ച്ഫീ​ല്‍​ഡ് സ​ഖ്യം 85 റ​ണ്‍​സ് ചേ​ര്‍​ത്തു. 15 ഓ​വ​റി​ൽ 100 ഉം 31 ​ഓ​വ​റി​ൽ 200 ഉം ​ക​ട​ന്ന ഓ​സ്ട്രേ​ലി​യ​യെ വി​റ​പ്പി​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ലും ഇ​ന്ത്യ​യ്ക്കു സാ​ധി​ച്ചി​ല്ല.

ബെ​ത് മൂ​ണി (നാ​ല്), അ​ന​ബൈ​ൽ സ​ത​ർ​ല​ൻ​ഡ് (പൂ​ജ്യം) എ​ന്നി​വ​രെ പു​റ​ത്താ​ക്കി ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ക​ളി​യി​ലേ​ക്കു തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും 52 പ​ന്തി​ൽ 47 റ​ൺ​സ​ടി​ച്ചു പു​റ​ത്താ​കാ​തെ​നി​ന്ന എ​ലി​സ് പെ​റി കിം ​ഗാ​ർ​ത്തി​നെ​യും കൂ​ട്ടു​പി​ടി​ച്ച് 49 ഓ​വ​റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി വി​ജ​യ​റ​ൺ​സ് കു​റി​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി ശ്രീ​ച​ര​ണി മൂ​ന്നും അ​മ​ൻ​ജ്യോ​ത് കൗ​റും ദീ​പ്‌​തി ശ​ർ​മ​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ​യ്ക്കാ​യി സ്മൃ​തി മ​ന്ദാ​ന (80), പ്ര​തി​ക റാ​വ​ല്‍ (75) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റ നേ​ടി. ഓ​സ്‌​ട്രേ​ലി​യ​ക്ക് വേ​ണ്ടി അ​ന്നാ​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍റ് അ​ഞ്ചും സോ​ഫി മൊ​ളി​നെ​ക്‌​സി​ന് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു‌ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി​യാ​ണി​ത്. ക​ഴി​ഞ്ഞ ക​ളി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് ഇ​ന്ത്യ തോ​റ്റി​രു​ന്നു. നാ​ലു ക​ളി​ക​ളി​ൽ മൂ​ന്നും വി​ജ​യി​ച്ച ഓ​സ്ട്രേ​ലി​യ ഏ​ഴു പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. ര​ണ്ടു വീ​തം വി​ജ​യ​വും തോ​ൽ​വി​യു​മു​ള്ള ഇ​ന്ത്യ​യാ​ക​ട്ടെ നാ​ലു പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ്.

Sports

സ്മൃ​തി​ക്കും പ്ര​തി​ക​യ്ക്കും അ​ർ​ധ സെ​ഞ്ച​റി; ഓ​സ്ട്രേ​ലി​യ​യ്ക്ക് 331 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് 331 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 48.5 ഓ​വ​റി​ൽ 330 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ഗം​ഭീ​ര തു​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടേ​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ സ്മൃ​തി - പ്ര​തി​ക സ​ഖ്യം 155 റ​ണ്‍​സ് ചേ​ര്‍​ത്തു. സ്മൃ​തി ആ​ക്ര​മി​ച്ച് ക​ളി​ച്ച​പ്പോ​ള്‍ പ്ര​തി​ക സൂ​ക്ഷ്മ​ത​യോ​ടെ ക​ളി​ച്ചു. 25-ാം ഓ​വ​റി​ല്‍ മാ​ത്ര​മാ​ണ് ഓ​സീ​സി​ന് കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ന്‍ സാ​ധി​ച്ച​ത്.

66 പ​ന്തി​ൽ 80 റ​ൺ​സെ​ടു​ത്ത സ്മൃ​തി മന്ദാ​​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. 96 പ​ന്തു​ക​ൾ നേ​രി​ട്ട ഓ​പ്പ​ണ​ർ പ്ര​തി​ക റാ​വ​ൽ 75 റ​ൺ​സ് നേ​ടി. ഓ​സ്‌​ട്രേ​ലി​യ​ക്ക് വേ​ണ്ടി അ​ന്നാ​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍റ് അ​ഞ്ചും സോ​ഫി മൊ​ളി​നെ​ക്‌​സ് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

Latest News

Corehub Up