Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oath

കർണാടകയിൽ ഇനി ഡി.കെ യുഗം; ബുധനാഴ്ച സത്യപ്രതിജ്ഞ

ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കർണാടകയിലെ ഭരണനേതൃത്വ തർക്കങ്ങൾ രമ്യമായി പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികൾ ഒരു ദിവസത്തെ ഗ്യാപ്പ് ഉണ്ടാക്കാൻ പോലും പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂൺ മൂന്നിന് വൈകുന്നേരം നാലിന് ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സിദ്ധരാമയ്യ കാണിച്ച വലിയ പാർട്ടി കൂറാണ് ഇതിന് വഴിയൊരുക്കിയതെന്നും ഡി.കെയ്ക്ക് വേണ്ടി അദ്ദേഹം സ്ഥാനമൊഴിഞ്ഞത് കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും അഭിമാനപൂർണമായ നിമിഷമാണെന്നും വേണുഗോപാൽ പറഞ്ഞു.

ഇത്രയും സുഗമമായ ഒരു അധികാര കൈമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ഏറ്റവും ഭംഗിയായാണ് ഇത് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മികച്ച സംഘടനാ പാടവമുള്ള ശിവകുമാർ അധികാരത്തിലേക്ക് വരുന്നതോടെ കർണാടകയിൽ പാർട്ടി കൂടുതൽ ശക്തമാകും.

മന്ത്രിസഭാ പുനസംഘടനയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും എല്ലാം സുഗമമായി പരിഹരിച്ചതായും വേണുഗോപാൽ വ്യക്തമാക്കി.

Kerala

കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സ​മ​ര പ്ര​തി​ജ്ഞ​യെ​ടു​ക്കാ​ൻ ആ​ശ​മാ​ർ; പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​ര പ്ര​തി​ജ്ഞാ റാ​ലി ന​ട​ത്താ​ൻ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ. രാ​വി​ലെ 11 ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ആ​ശ​മാ​ർ സ​മ​ര പ്ര​തി​ജ്ഞ​യെ​ടു​ക്കും.

അ​തേ​സ​മ​യം, ഓ​ണ​റേ​റി​യം 21000 രു​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​രെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സ​മ​രം തു​ട​രാ​നാ​ണ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. സ​മ​രം ഒ​രു വ​ർ​ഷം തി​ക​യു​ന്ന 2026 ഫെ​ബ്രു​വ​രി 10 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഹാ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ശ​മാ​രെ അ​വ​ഗ​ണി​ച്ച​വ​ർ​ക്കെ​തി​രെ വി​ധി​യെ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ടു​ക​ൾ ക​യ​റി ക്യാ​മ്പ​യി​ൻ ന​ട​ത്താ​നും സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ രാ​പ്പ​ക​ൽ സ​മ​രം 266-ാം ദി​വ​സ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​ണ് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഓ​ണ​റേ​റി​യം 7000 രൂ​പ​യി​ൽ നി​ന്ന് 8000 രൂ​പ​യാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം നേ​ട്ട​മെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​ണ് ആ​ശ​മാ​ർ. ആ​യി​രം രൂ​പ ഓ​ണ​റേ​റി​യം കൂ​ട്ടി​യ​ത് സ​മ​ര നേ​ട്ട​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

ഓ​ണ​റേ​റി​യം വ​ർ​ധ​ന​യു​ടെ ക്രെ​ഡി​റ്റ് നേ​ടാ​ൻ സിഐ​ടി​യു അ​ട​ക്കം ശ്ര​മി​ക്കു​മ്പോ​ഴാ​ണ് സ​മ​ര സ​മി​തി​യു​ടെ നി​ർ​ണാ​യ​ക നീ​ക്കം. അതേസമയം, രാ​വി​ലെ പ​ത്തി​ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സി​ഐ​ടി​യു അ​നു​കൂ​ല ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്ലാദ​പ്ര​ക​ട​നം ന​ട​ത്തും.

Latest News

Corehub Up