Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Observance

Kannur

ഹി​രോ​ഷി​മ-നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം

തേ​ർ​ത്ത​ല്ലി: മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൂ​നി​യ​ർ റെ​ഡ് ക്രോ​സി​ന്‍റെ​യും സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഹി​രോ​ഷി​മ നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണം ന​ട​ത്തി. ജൂ​ണിയ​ർ റെ​ഡ്ക്രോ​സ് കേ​ഡ​റ്റാ​യ സി​ബി​ൽ ബി​നു ത​യാ​റാ​ക്കി​യ യു​ദ്ധ​വി​രു​ദ്ധ ബോ​ധ​വ​ത്കര​ണ പോ​സ്റ്റ​ർ മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​യു. ജോ​സ്കു​ട്ടി പ്ര​കാ​ശ​നം ചെ​യ്തു.

യു​ദ്ധ​വി​രു​ദ്ധ സ​ന്ദേ​ശം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന കൈ​പ്പ​ത്തി​യി​ൽ അ​ധ്യാ​പ​ക​രും കേ​ഡ​റ്റു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും കൈ​യൊ​പ്പ് രേ​ഖ​പ്പെ​ടു​ത്തി. കേ​ഡ​റ്റാ​യ ആ​ൻ തെ​രേ​സ് അ​നീ​ഷ് ആ​ല​പി​ച്ച യു​ദ്ധ​വി​രു​ദ്ധ ക​വി​ത​യ്ക്ക് ബെ​നീ​റ്റ മ​രി​യ മ​നോ​ജ്, എ.​കെ. അ​ല​ക്സി​യ, എ​യി​ഞ്ച​ൽ മ​രി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് നൃ​ത്താ​വി​ഷ്കാ​ര​വും അ​ലോ​ണ ട്രീ​സ റ​ജീ​ഷ് സ​ഡാ​ക്കോ ച​രി​ത്രാ​വ​ത​ര​ണ​വും ന​ട​ത്തി.

യു​ദ്ധ​വി​രു​ദ്ധ​പ്ര​തി​ജ്ഞ​യും പോ​സ്റ്റ​ർ ര​ച​ന,സ​ഡാ​ക്കോ കൊ​ക്ക് നി​ർ​മാ​ണ മ​ത്സ​ര​വും ന​ട​ത്തി. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജോ​മി ജോ​ർ​ജ്, പി.​സി. ജെ​യി​സ​ൺ, ഇ.​കെ. ശ്രീ​ഹ​രി, സോ​ളി​യ സെ​ബാ​സ്റ്റ്യ​ൻ, മാ​യ കെ. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up