Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oil Tankers

ഇ​റാ​ന്‍റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ യു​എ​സ് ആ​ക്ര​മ​ണം; സം​ഘ​ർ​ഷം വീ​ണ്ടും ക​ന​ക്കു​ന്നു

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ മൂന്ന് എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ യു​എ​സ് വ്യോ​മാ​ക്ര​മ​ണം. ഖാ​ർ​ഗ് ദ്വീ​പി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ര​ണ്ട് അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​നാ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​എ​സ് തി​രി​ച്ച​ടി​ച്ച​ത്. 

ഖാ​ർ​ഗ് ദ്വീ​പി​ന് സ​മീ​പ​വും ജാ​സ്കി​ന് സ​മീ​പ​വു​മാ​ണ് ര​ണ്ട് ടാ​ങ്ക​റു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഒ​മാ​ൻ തീ​ര​ത്തു​വ​ച്ചാ​ണ് മൂ​ന്നാ​മ​ത്തെ ക​പ്പ​ലി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഞ​ങ്ങ​ളു​ടെ ര​ണ്ട് ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ച്ചാ​ൽ അ​തി​ലും വ​ലി​യ സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും. 

ഈ ​സ​ന്ദേ​ശ​മാ​ണ് പു​തി​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​റാ​ന് ന​ൽ​കി​യ​തെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് ത​ല​വ​ൻ അ​ഡ്മി​റ​ൽ ബ്രാ​ഡ് കൂ​പ്പ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക യു​ദ്ധം നേ​രി​ടാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി ഇ​റാ​ൻ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​ക എ​ന്ന സ​മീ​പ​ന​ത്തി​ൽ നി​ന്ന് ക​ട​ന്നാ​ക്ര​മ​ണ​ത്തി​ലേ​ക്ക് സൈ​നി​ക സ​മീ​പ​നം മാ​റ്റി​യ​താ​യി ഇ​റാ​ൻ ക​ര​സേ​ന​യും അ​റി​യി​ച്ചു.

Latest News

Corehub Up