x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ന​സ്വേ​ല​ൻ എ​ണ്ണ അ​വ​കാ​ശ​ങ്ങ​ൾ തി​രി​കെ വേ​ണം; ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച് ട്രം​പ്, ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്തു

അ​ജു വാ​രി​ക്കാ​ട്
Published: December 19, 2025 04:26 PM IST | Updated: December 19, 2025 04:26 PM IST

വാഷിംഗ്ടൺ ഡിസി: ​വെ​ന​സ്വേ​ല​ൻ ന​യ​ത്തി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി. ഹ്യൂ​ഗോ ചാ​വേ​സി​ന്‍റെ കാ​ല​ത്ത് (2007ൽ) ​അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളി​ൽ നി​ന്ന് വെ​ന​സ്വേ​ല പി​ടി​ച്ചെ​ടു​ത്ത എ​ണ്ണ​പ്പാ​ട​ങ്ങ​ളു​ടെ​യും ആ​സ്തി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​ണ് ട്രം​പി​ന്‍റെ പു​തി​യ ആ​വ​ശ്യം.

ഞ​ങ്ങ​ൾ​ക്ക് അ​വി​ടെ ധാ​രാ​ളം എ​ണ്ണ അ​വ​കാ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു, അ​വ​ർ അ​ത് പി​ടി​ച്ചെ​ടു​ത്തു, അ​ത് ഞ​ങ്ങ​ൾ​ക്ക് തി​രി​കെ വേ​ണം എ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഈ ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി, സാ​ങ്ക്ഷ​ൻ​ഡ് എ​ണ്ണ ടാ​ങ്ക​റു​ക​ൾ​ക്കെ​തി​രേ "സ​മ്പൂ​ർ​ണ ഉ​പ​രോ​ധം' അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

ഉ​പ​രോ​ധ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി "സ്കി​പ്പ​ർ' എ​ന്നൊ​രു ടാ​ങ്ക​ർ അ​മേ​രി​ക്ക​ൻ സേ​ന പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തും മ​ദൂ​റോ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നാ​ർ​ക്കോ-​ടെ​റ​റി​സ​വും ത​ട​യു​ക എ​ന്ന​താ​ണ് ക​രീ​ബി​യ​ൻ മേ​ഖ​ല​യി​ലെ വ​ൻ നാ​വി​ക​സേ​നാ സാ​ന്നി​ധ്യ​ത്തി​ന് അ​മേ​രി​ക്ക ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

അ​മേ​രി​ക്ക​യു​ടെ ഈ ​ന​ട​പ​ടി​ക​ളെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​യും എ​ണ്ണ മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​യു​മാ​ണ് വെ​ന​സ്വേ​ല​ൻ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ദൂ​റോ വി​ശേ​ഷി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് വെ​ന​സ്വേ​ല​ൻ നാ​വി​ക​സേ​ന എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് അ​ക​മ്പ​ടി ന​ൽ​കാ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തി​ർ​ത്തി​യി​ൽ വ​ലി​യ തോ​തി​ൽ സൈ​നി​ക വി​ന്യാ​സം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് മു​ൻ മാ​സ​ങ്ങ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വെ​ന​സ്വേ​ല​ൻ വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ളെ കൊ​ളം​ബി​യ​യും ബ്ര​സീ​ലും വി​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മ​ദൂ​റോ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ അം​ഗീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഈ ​രാ​ജ്യ​ങ്ങ​ൾ വെ​ന​സ്വേ​ല​യ്ക്ക് നേ​രി​ട്ടു​ള്ള പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ലു​ക​ൾ വെ​ന​സ്വേ​ല​യി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യ്ക്കെ​തി​രെ 50 ശതമാനം താ​രി​ഫ് ട്രം​പ് ഭ​ര​ണ​കൂ​ടം ചു​മ​ത്തി​യി​ട്ടു​ണ്ട്.

റ​ഷ്യ​ക്കെ​തി​രാ​യ ഉ​പ​രോ​ധ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തും ചൈ​ന​യും ഇ​ന്ത്യ​യും റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തു​മാ​ണ് അ​മേ​രി​ക്ക​യെ പ്ര​കോ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വെ​ന​സ്വേ​ല​യി​ൽ എ​ണ്ണ ആ​ധി​പ​ത്യം മാ​ത്ര​മ​ല്ല, മ​റി​ച്ച് ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത് ത​ട​യു​ക, ന​ഷ്ട​പ്പെ​ട്ട പ​ഴ​യ ആ​സ്തി​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ക, മ​ദൂ​റോ ഭ​ര​ണ​കൂ​ട​ത്തി​ന്മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള സ​മ്മി​ശ്ര ന​യ​മാ​ണ് അ​മേ​രി​ക്ക നി​ല​വി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Tags : Donald Trump US President Venezuela Oil tankers

Recent News

Corehub Up