Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OilPipeline

സൗ​ദി​യു​ടെ പ്ര​ധാ​ന എ​ണ്ണ പൈ​പ്പ് ലൈ​നി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ധാ​ന എ​ണ്ണ പൈ​പ്പ് ലൈ​നാ​യ ഈ​സ്റ്റ്-​വെ​സ്റ്റ് പൈ​പ്പ് ലൈ​നു നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം. ഇ​റാ​ഖ് അ​തി​ർ​ത്തി​ക്കു​ള്ളി​ൽ​നി​ന്ന് വി​ക്ഷേ​പി​ച്ച നി​ര​വ​ധി ഡ്രോ​ണു​ക​ൾ പൈ​പ്പ് ലൈ​നി​ൽ പ​തി​ച്ചെ​ന്നും പൈ​പ്പ് ലൈ​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പറഞ്ഞു.

റി​യാ​ദ്, മ​ദീ​ന മേ​ഖ​ല​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും സം​ഭ​വ​ത്തി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. അ​തേ​സ​മ​യം ഇ​റാ​ഖ് ഭ​ര​ണ​കൂ​ട​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​മ​യം ന​ൽ​കു​ക​യാ​ണ്.

അ​തു​കൊ​ണ്ട് ത​ൽ​ക്കാ​ലം തി​രി​ച്ച​ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സൗ​ദി അ​റേ​ബ്യ​യു​ടെ തീ​രു​മാ​നം. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​രം, സു​ര​ക്ഷ, എ​ണ്ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഏ​ത് ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം സൗ​ദി അ​റേ​ബ്യ നി​ല​നി​ർ​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ക്സി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

സൗ​ദി​യു​ടെ തീ​രു​മാ​ന​ത്തെ ഇ​റാ​ഖ് സ്വാ​ഗ​തം ചെ​യ്യു​ക​യും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച ഇ​റാ​ഖ് ഭ​ര​ണ​കൂ​ടം സൗ​ദി​യു​ടെ സു​ര​ക്ഷ​യ്ക്കോ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​ത്തി​നോ ഭീ​ഷ​ണി​യാ​കു​ന്ന നീ​ക്ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up