Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OliveOil

ബൈ​ബി​ൾ കാ​ലം മു​ത​ലു​ള്ള 14 വി​ഭ​വ​ങ്ങ​ൾ: കാ​ല​ത്തെ അ​തി​ജീ​വി​ച്ച രു​ചി​ക്കൂ​ട്ടു​ക​ൾ

​ക്ഷ​ണ​പ്രേ​മി​ക​ൾ പ​റ​യും; വി​ഭ​വ​ങ്ങ​ൾ ഏ​റെ വേ​ണ്ട, രു​ചി​യു​ള്ള ഒ​രു ച​മ്മ​ന്തി മ​തി എ​ന്ന്! അ​തേ, രു​ചി​യാ​ണു പ്ര​ധാ​നം. നാ​ട്ടു​മ്പു​റ​ത്തെ ക​ട​ക​ളി​ലെ നാ​ട​ൻ ഭ​ക്ഷ​ണം മു​ത​ൽ സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലെ രാ​ജ്യാ​ന്ത​ര രു​ചി​ക്കൂ​ട്ടു​ക​ൾ വ​രെ ന​മ്മു​ടെ നാ​ട്ടി​ൽ സു​ല​ഭ​മാ​ണ്. വി​വി​ധ വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പാ​ച​ക​പാ​ഠ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും സു​ല​ഭ​മാ​ണ്.

എ​ന്നാ​ൽ, സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ പ​ത​ന​ത്തി​നും മ​നു​ഷ്യ​ന്‍റെ പ​ലാ​യ​ന​ങ്ങ​ൾ​ക്കും കു​ടി​യേ​റ്റ​ങ്ങ​ൾ​ക്കും ശേ​ഷം ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട, ഇ​ന്നും ഭ​ക്ഷ​ണ​മേ​ശ​ക​ളി​ൽ എ​ത്തു​ന്ന ചി​ല പു​രാ​ത​ന വി​ഭ​വ​ങ്ങ​ളു​ണ്ട്. രു​ചി​ക​ര​വും അ​തി​ലേ​റെ ആ​രോ​ഗ്യ​ക​ര​വു​മാ​യ വി​ഭ​വ​ങ്ങ​ൾ. ബൈ​ബി​ളി​ൽ അ​ക്കാ​ല​ത്തെ ദൈ​നം​ദി​ന ഭ​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും വി​രു​ന്നു​ക​ളെ​ക്കു​റി​ച്ചും പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ടു​ക്ക​ള​ക​ളി​ൽ ജ​ന​പ്രി​യ​മാ​യി തു​ട​രു​ന്ന എ​ത്ര​യോ വി​ഭ​വ​ങ്ങ​ൾ. 14 ബൈ​ബി​ൾ വി​ഭ​വ​ങ്ങ​ളു​ടെ ച​രി​ത്രം മ​ന​സി​ലാ​ക്കാം.

1
​ചു​വ​ന്ന പ​രി​പ്പു​ക​റി (Red Lentil Stew)
ബൈ​ബി​ളി​ലെ ഉ​ൽ​പ്പ​ത്തി പു​സ്ത​ക​ത്തി​ൽ ഏ​സാവ് ത​ന്‍റെ കടിഞ്ഞൂൽ പുത്രനെന്ന ജന്മാവകാശം അനുജനായ യാ​ക്കോ​ബി​ന് ഒ​രു പാ​ത്രം ചു​വ​ന്ന പ​രി​പ്പു​ക​റി​ക്ക് (Red pottage) പ​ക​ര​മാ​യി വി​റ്റ ക​ഥ പ്ര​ശ​സ്ത​മാ​ണ്. ഷോ​ർ​ബ​ത്ത് അ​ദാ​സ് (Shorbat Adas) എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​തി​രു​ചി​ക​ര​മാ​യ പ​രി​പ്പു​ക​റി മ​ധ്യ​പൂ​ർ​വേ​ഷ്യ​ൻ ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്. ബൈ​ബി​ൾ കാ​ല​ഘ​ട്ട​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ധാ​ന പ്രോ​ട്ടീ​ൻ സ്രോ​ത​സാ​യി​രു​ന്നു ഈ ​പ​രി​പ്പു​ക​റി. സ​വാ​ള, വെ​ളു​ത്തു​ള്ളി, ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ന്ന വി​ഭ​വം, ഇ​ക്കാ​ല​ത്ത് നാ​ര​ങ്ങാ​നീ​രും ജീ​ര​ക​വും ചേ​ർ​ത്തു കൂ​ടു​ത​ൽ സ്വാ​ദി​ഷ്ട​മാ​യി ക​ഴി​ക്കു​ന്നു.

Latest News

Corehub Up