കൊല്ലം: സബ്സിഡിയറി കേന്ദ്രീയ പൊലീസ് കല്യാണ്‍ ഭണ്ഡാര്‍ കൊല്ലം സിറ്റിയുടെ ഓണം ഫെയര്‍ ജില്ലാ പൊലീസ് മേധാവി എം.ഹേമലത ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അഡീഷണല്‍ എസ്പി രാജേഷ് അധ്യക്ഷത വഹിച്ചു. കാന്റീന് മാനേജരും നര്‍ക്കോട്ടിക് സെല്‍ എസിപിയുമായ വിജയശങ്കര്‍, എസിപി സുരേഷ്, എസിപി രാജേഷ്, കൊല്ലം എസിപി ഷാജി, ഡിഎച്ച്ക്യു റിസര്‍വ് ഇന്‍സ്പെക്ടര്‍ മഹേഷ്, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രതിനിധി ജിജു സി. നായര്‍, കേരള പൊലീസ് അസോസിയേഷന് പ്രതിനിധി വിമല്‍, കാന്റീ ന് അസിസ്റ്റന്റ് മാനേജര്‍ അജയന് എന്നിവര്‍ പ്രസംഗിച്ചു.
കുന്നിക്കോട് : കാര്‍ഷിക വികസന സഹകരണ സംഘത്തിന്റെ ഓണം വിപണി പ്രവര്‍ത്തനം ആരംഭിച്ചു.
കുറഞ്ഞ വിലയില്‍ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങളാണ് വിപണിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. സഹകരണ സംഘം പ്രസിഡന്റ് ആര്.പത്മ ഗിരീഷ് സഹകാരി അബ്ദുല്‍ സാദിഖിന് ഓണക്കിറ്റ് നല്കി ആദ്യ വില്പന നടത്തി ഉദ്ഘാടനം ചെയ്തു.
മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത് കുമാര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു