Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Marke

Thrissur

ഓ​ണ​ച്ച​ന്ത: ലേ​ബ​ൽ ഇ​ല്ലെ​ങ്കി​ൽ ന​ട​പ​ടി

​ക്ല​ബു​ക​ൾ​ക്കും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും മു​ന്ന​റി​യി​പ്പ്

തൃ​ശൂ​ർ: ഓ​ണ​ച്ച​ന്ത​ക​ളി​ലും റോ​ഡ​രി​കി​ലെ താ​ത്കാ​ലി​ക വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. ക്ല​ബു​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം​ചെ​യ്യു​ന്ന പാ​യ​സം, ഉ​പ്പേ​രി, ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും.

പാ​യ​സ​ത്തി​നു​ള്ള വെ​ള്ളം കു​ടി​വെ​ള്ള നി​ല​വാ​ര​വും പാ​ച​കം, സം​ഭ​ര​ണം, വി​ത​ര​ണം എ​ന്നി​വ​യി​ൽ ക​ർ​ശ​ന ശു​ചി​ത്വ മാ​ന​ദ​ണ്ഡ​വും പാ​ലി​ക്ക​ണം. പാ​യ്ക്ക​റ്റി​ൽ വി​ൽ​ക്കു​ന്ന ഉ​പ്പേ​രി, ശ​ർ​ക്ക​ര ഉ​പ്പേ​രി എ​ന്നി​വ​യ​ട​ക്കം എ​ല്ലാ വ​സ്തു​ക്ക​ളി​ലും എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ൻ​സ് അ​ല്ലെ​ങ്കി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ, നി​ർ​മാ​താ​വി​ന്‍റെ പേ​രും വി​ലാ​സ​വും, നി​ർ​മാ​ണ തീ​യ​തി, അ​വ​സാ​ന തീ​യ​തി, ഭാ​രം, ചേ​രു​വ​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യ ലേ​ബ​ൽ ഉ​ണ്ടാ​ക​ണം. ഇ​തു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷം സു​ര​ക്ഷി​ത​താ​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ ലേ​ബ​ൽ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങ​ണം. സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം.

- തൃ​ശൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി. ക​മ്മീ​ഷ​ണ​ർ

Latest News

Corehub Up