Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OnamMarket

ഓ​ണ​ച്ച​ന്ത​യി​ൽ നൂ​റു​മേ​നി കൊ​യ്ത് കു​ടും​ബ​ശ്രീ; ഓ​ണ​ക്ക​നി​യും നി​റ​പ്പൊ​ലി​മ​യും ന​ൽ​കി​യ​ത് 10 കോ​ടി​യു​ടെ തി​ള​ക്കം

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​വി​പ​ണി​യി​ൽ കോ​ടി​ക​ളു​ടെ വി​ള​വെ​ടു​പ്പു​മാ​യി കു​ടും​ബ​ശ്രീ. ഓ​ണ​ക്ക​നി, നി​റ​പ്പൊ​ലി​മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വ​നി​താ ക​ർ​ഷ​ക​ർ ഉ​ൽ​പ്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും വി​റ്റ​ഴി​ച്ച് 10.07 കോ​ടി​രൂ​പ​യാ​ണ് കു​ടും​ബ​ശ്രീ സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​നം വ​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​യി​ര​ത്തി​ലേ​റെ ഓ​ണം വി​പ​ണ​ന മേ​ള​ക​ളി​ലൂ​ടെ​യാ​ണ് ഈ ​വി​റ്റു​വ​ര​വ്.

വി​ൽ​പ്പ​ന​യി​ൽ 2.85 കോ​ടി രൂ​പ​യു​മാ​യി തൃ​ശൂ​ർ ജി​ല്ല ഒ​ന്നാ​മ​തെ​ത്തി. 1.62 കോ​ടി രൂ​പ​യു​ടെ വി​ൽ​പ്പ​ന​യു​മാ​യി പാ​ല​ക്കാ​ട് ര​ണ്ടാ​മ​തും 85.50 ല​ക്ഷം രൂ​പ​യു​മാ​യി ക​ണ്ണൂ​ർ മൂ​ന്നാ​മ​തു​മെ​ത്തി. ഓ​ണ​ക്ക​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ 33,000ലേ​റെ ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ ഉ​ൽ​പ്പാ​ദി​പ്പി​ച്ച 1,580.88 മെ​ട്രി​ക് ട​ൺ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളാ​ണ് ഓ​ണ​വി​പ​ണി​യി​ലെ​ത്തി​യ​ത്. ഇ​തി​ലൂ​ടെ 8.91 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​യി.

പൂ​ക്ക​ളു​ടെ ആ​ഭ്യ​ന്ത​ര ഉ​ൽ​പ്പാ​ദ​ന​വും വി​പ​ണ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കി​യ നി​റ​പ്പൊ​ലി​മ പ​ദ്ധ​തി​യും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള 5,500 ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ കൃ​ഷി ചെ​യ്ത 113.17 മെ​ട്രി​ക് ട​ൺ പൂ​ക്ക​ൾ വി​പ​ണി​യി​ലെ​ത്തി​ച്ച് 1.16 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​ക്കി. 

Latest News

Corehub Up