Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One Million

Malappuram

പ​ത്തു​ല​ക്ഷം പ​ട്ട​യ​ങ്ങ​ൾ ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലേ​ക്ക്

മ​ഞ്ചേ​രി: മ​ഞ്ചേ​രി ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ൽ ഓ​ഫി​സി​ൽനി​ന്ന് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള 10 ല​ക്ഷ​ത്തോ​ളം പ​ട്ട​യ​ങ്ങ​ൾ ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി.

ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ൽ ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്ന് മ​ഞ്ചേ​രി എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ എം.​ മു​കു​ന്ദ​ൻ അ​റി​യി​ച്ചു. മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള പ​ട്ട​യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്കു​ക. ഈ ​പ​ട്ട​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഏ​ത് വി​വ​ര​വും വി​ര​ൽ​ത്തു​ന്പി​ൽ ഇ​തോ​ടെ ല​ഭ്യ​മാ​കും.

പ​ട്ട​യ​ങ്ങ​ൾ വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പാ​വ​പ്പെ​ട്ട​വ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന ഏ​ജ​ന്‍റു​മാ​രി​ൽനി​ന്ന് ഓ​ഫി​സി​നെ പൂ​ർ​ണ​മാ​യി മോ​ചി​പ്പി​ക്കും. ഇ​തി​നാ​യി ട്രി​ബൂ​ണ​ലി​ന്‍റെ വെ​ബ്സൈ​റ്റ് ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ഇ​തി​ൽ അ​പേ​ക്ഷ സം​ബ​ന്ധി​ച്ചു​ള്ള ഫ​യ​ലു​ക​ളു​ടെ സ്റ്റാ​റ്റ​സ് ആ​ർ​ക്കും പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​കും. അ​തോ​ടൊ​പ്പം അ​പേ​ക്ഷ​ക​രു​ടെ ഹി​യ​റിം​ഗ് ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.

വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലും വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഓ​ണ്‍​ലൈ​ൻ ഹി​യ​റിം​ഗ് ന​ട​ത്തു​ന്ന​ത്. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നി​ല്ലാ​ത്ത എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും പ​ട്ട​യം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ കൈ​വ​ശാ​വ​കാ​ശം വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കി പ​ട്ട​യം ന​ൽ​കും.

മ​ഞ്ചേ​രി​യി​ൽ പ​ട്ട​യ​മേ​ള; ര​ണ്ടാ​യി​രം പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കും

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ 14ന് ​ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ൽ ര​ണ്ടാ​യി​രം പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കും. മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​ട്ട​യ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് മ​ഞ്ചേ​രി ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ൽ വെ​ബ് പോ​ർ​ട്ട​ലും ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ത്‌ ല‌‌​ക്ഷം ഫ​യ​ലു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​നും ഇ​തോ​ടെ ആ​രം​ഭി​ക്കും.
പൗ​രാ​വ​കാ​ശ രേ​ഖ​യു​ടെ പ്ര​കാ​ശ​നം, എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​നു​ള്ള കാ​ന്പ​യി​ൻ, മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, പ്ര​വാ​സി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്ത് സം​വി​ധാ​നം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. ഒ​രു​വ​ർ​ഷ​ത്തി​ന​കം അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കാ​നു​ള്ള ദൗ​ത്യ പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും.

മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​കെ. ബ​ഷീ​ർ, കെ.​എം. ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കൈ​വ​ശ​മു​ള്ള ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ പ​ട്ട​യ ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്.

14ന് ​മ​ഞ്ചേ​രി​യി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ൽ മ​ഞ്ചേ​രി, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ൽ പ​രി​ധി​യി​ലെ 2000 പേ​ർ​ക്കാ​ണ് പ​ട്ട​യം ന​ൽ​കു​ന്ന​ത്.

ഇ​തി​ൽ 1000 പേ​ർ മ​ഞ്ചേ​രി ഭൂ​പ​രി​ഷ്ക​ര​ണ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലു​ള്ള​വ​രാ​ണ്. മ​ഞ്ചേ​രി ഓ​ഫി​സി​ന് കീ​ഴി​ൽ കെ​ട്ടി​ക്കി​ട​ന്ന 3,000 അ​പേ​ക്ഷ​ക​ളി​ൽ 1,500 എ​ണ്ണം തീ​ർ​പ്പാ​ക്കി.

പ​ട്ട​യം സ്വീ​ക​രി​ക്കാ​ൻ അ​പേ​ക്ഷ​ക​ർ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും 500 പേ​രി​ൽനി​ന്ന് മ​റു​പ​ടി ല​ഭി​ച്ചി​ല്ല. ഇ​വ​രെ സ​മീ​പി​ച്ച് പ​ട്ട​യം ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങി. രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ർ​ക്ക് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ച് പ​ട്ട​യം ന​ൽ​കും.
ജ​നു​വ​രി​യോ​ടെ 2000 പേ​ർ​ക്ക് കൂ​ടി പ​ട്ട​യം ന​ൽ​കാ​നാ​ണ് ല​ക്ഷ്യം.
ഇ​തി​നാ​യി താ​ലൂ​ക്ക്ത​ല അ​ദാ​ല​ത്തു​ക​ളും വി​ദേ​ശ​ത്തു​ള്ള​വ​ർ, മു​തി​ർ​ന്ന പൗ​ര·ാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി ഓ​ണ്‍​ലൈ​ൻ അ​ദാ​ല​ത്തു​ക​ളും സം​ഘ​ടി​പ്പി​ക്കും.

നൂ​റു​ദി​ന​ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ഭൂ​പ​രി​ഷ്ക​ര​ണ വി​ഭാ​ഗം സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ എം.​മു​കു​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

Latest News

Corehub Up