Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OprahWinfrey

'44-ാം വ​യ​സി​ലാ​ണ് യ​ഥാ​ർ​ത്ഥ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്'; ഓ​പ്ര വി​ൻ​ഫ്രി​യു​ടെ വാ​ക്കു​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ടി തൃ​ഷ

ചെ​ന്നൈ: പ്രാ​യ​മാ​കു​ന്ന​തി​നെ​യും സ്വ​യം തി​രി​ച്ച​റി​യു​ന്ന​തി​നെ​യും കു​റി​ച്ച് വി​ഖ്യാ​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും അ​വ​താ​രി​ക​യു​മാ​യ ഓ​പ്ര വി​ൻ​ഫ്രി പ​ങ്കു​വെ​ച്ച ആ​ശ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് തെ​ന്നി​ന്ത്യ​ൻ താ​രം തൃ​ഷ കൃ​ഷ്ണ​ൻ. ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ത്ഥ സ​ന്തോ​ഷ​വും ല​ക്ഷ്യ​ബോ​ധ​വും ക​ണ്ടെ​ത്തു​ന്ന​ത് 44-ാം വ​യ​സ്സി​ലാ​ണെ​ന്ന ഓ​പ്ര​യു​ടെ വാ​ക്കു​ക​ളു​ടെ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യാ​യി പ​ങ്കു​വെ​ച്ച തൃ​ഷ "ആ​മേ​ൻ" എ​ന്നാ​ണ് അ​തി​ന് അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യ​ത്. മേ​യ് നാ​ലി​ന് തൃ​ഷ ത​ന്‍റെ 43-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​പോ​സ്റ്റ്.

കെ​കെ പ​ൽ​മ​റു​ടെ പോ​ഡ്കാ​സ്റ്റി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഓ​പ്ര ത​ന്‍റെ ജീ​വി​താ​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ​ത്. 30-ക​ളി​ലേ​ക്ക് വീ​ണ്ടും തി​രി​കെ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്, "ഇ​ല്ല, എ​നി​ക്ക് 44-ാം വ​യ​സി​ലേ​ക്ക് പോ​കാ​നാ​ണ് ഇ​ഷ്ടം. കാ​ര​ണം 44-ലാ​ണ് യ​ഥാ​ർ​ത്ഥ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്" എ​ന്ന് ഓ​പ്ര വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രെ പ്രീ​തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കാ​തെ, സ്വ​ന്തം സ​ന്തോ​ഷ​ത്തി​നും ല​ക്ഷ്യ​ങ്ങ​ൾ​ക്കു​മാ​യി മാ​ത്രം ജീ​വി​ക്കാ​ൻ തു​ട​ങ്ങു​ന്ന​ത് ഈ ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഓ​പ്ര​യു​ടെ ഈ ​വാ​ക്കു​ക​ൾ ത​നി​ക്ക് ഏ​റെ പ്ര​ചോ​ദ​ന​മാ​യ​തി​നാ​ലാ​ണ് തൃ​ഷ ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ മു​ൻ​നി​ര ന​ടി​യാ​യി തി​ള​ങ്ങു​ന്ന തൃ​ഷ​യ്ക്ക് ഇ​പ്പോ​ഴും വ​ലി​യ ആ​രാ​ധ​ക​വൃ​ന്ദ​മു​ണ്ട്. അ​ടു​ത്തി​ടെ ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ദി​ന​ത്തി​ൽ ന​ട​ൻ വി​ജ​യി​യു​ടെ വ​സ​തി​യി​ൽ തൃ​ഷ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത് ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.

'ഗി​ല്ലി', 'തി​രു​പ്പാ​ച്ചി', 'ആ​തി', 'കു​രു​വി', 'ലി​യോ' തു​ട​ങ്ങി​യ നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ വി​ജ​യി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച തൃ​ഷ​യെ​യും വി​ജ​യി​നെ​യും ചു​റ്റി​പ്പ​റ്റി നി​ര​വ​ധി അ​ഭ്യൂ​ഹ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​രു​വ​രും ഇ​തി​നോ​ടൊ​ന്നും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

Latest News

Corehub Up