Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. Rajendraprasad

Kollam

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് വി​വേ​ച​ന​മി​ല്ല: പി.രാ​ജേ​ന്ദ്ര​പ്ര​സാ​ദ്

അ​ഞ്ച​ല്‍ : പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രാ​യ പ​ഞ്ചാ​യ​ത്തു​ക​ള്‍ സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ളാ​യ​തി​നാ​ല്‍ ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളോ​ട് യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ യാ​തൊ​രു വി​വേ​ച​ന​വും കാ​ണി​ക്കി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ഏ​രൂ​ര്‍, ആ​യി​ര​നെ​ല്ലൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫിസ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഡോ​ക്‌ടറെ നി​യ​മി​ക്കു​ക, പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്ക് മ​രു​ന്നും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കു​ക, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഫ​സ്റ്റ് എ​യ്ഡ് ബോ​ക്‌​സ് തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ന​ല്‍​കു​ക, തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി​യ​ത്.

കോ​ണ്‍​ഗ്ര​സ് അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ജെ. ഷോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഏ​രൂ​ര്‍ സു​ഭാ​ഷ്, പി.​ബി. വേ​ണു​ഗോ​പാ​ല്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ടി. കൊ​ച്ചു​മ്മ​ച്ച​ന്‍, സേ​വാ​ദ​ള്‍ ജി​ല്ലാ സെ​ക്ര​ട്ട​റി നെ​ട്ട​യം സു​ജി, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ​ത്ത​ടി സു​ലൈ​മാ​ന്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​ജു അ​യി​ല​റ, പി.​വി. പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ഗേ​ഷ്, ജോ​ജു വി​ത്സ​ണ്‍, സ​ന്ധ്യ അ​നു​രാ​ജ്, പ്ര​സ​ന്ന, കെ​എ​സ്‌​യു നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജോ​യി, ഷ​റ​ഫു​ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഏ​രൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ര്‍​ച്ചി​ന് ഭാ​ര​വാ​ഹി​ക​ളാ​യ മ​ന്‍​സൂ​ര്‍, അ​ഷ​റ​ഫ്, ഇ​ല്ല്യാ​സ്, ബ​ഷീ​ര്‍, അ​നു​രാ​ജ്, ശ​ശി​ധ​ര​ന്‍ പി​ള്ള,
രാ​ജേ​ഷ്, സു​ലൈ​മാ​ന്‍ മു​സ്ലി​യാ​ര്‍, റെ​ജി പാ​ണ​യം, റോ​യി, ജ​വാ​ദ്, സാ​ബു മോ​ന്‍, നി​സാം പ​ത്ത​ടി, റെ​ജി ആ​ല​ഞ്ചേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up