ഏരൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
അഞ്ചല്‍ : പ്രാദേശിക സര്‍ക്കാരായ പഞ്ചായത്തുകള്‍ സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളായതിനാല്‍ ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളോട് യുഡിഎഫ് സര്‍ക്കാര്‍ യാതൊരു വിവേചനവും കാണിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്. ഏരൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ കോണ്‍ഗ്രസ് ഏരൂര്‍, ആയിരനെല്ലൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബാരോഗ്യകേന്ദ്രത്തില്‍ അടിയന്തരമായി ഡോക്ടറെ നിയമിക്കുക, പാലിയേറ്റീവ് രോഗികള്‍ക്ക് മരുന്നും ഉപകരണങ്ങളും നല്‍കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് തൊഴിലിടങ്ങളില്‍ നല്‍കുക, തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് സമരം നടത്തിയത്.
കോണ്‍ഗ്രസ് അഞ്ചല്‍ ബ്ലോക്ക് പ്രസിഡന്റ് സി.ജെ. ഷോം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഏരൂര്‍ സുഭാഷ്, പി.ബി. വേണുഗോപാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി. ടി. കൊച്ചുമ്മച്ചന്‍, സേവാദള്‍ ജില്ലാ സെക്രട്ടറി നെട്ടയം സുജി, യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് പത്തടി സുലൈമാന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ബിജു അയിലറ, പി.വി. പ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ രാഗേഷ്, ജോജു വിത്സണ്, സന്ധ്യ അനുരാജ്, പ്രസന്ന, കെഎസ്യു നിയോജക മണ്ഡലം പ്രസിഡന്റ് ബിജോയി, ഷറഫുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏരൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് ഭാരവാഹികളായ മന്‍സൂര്‍, അഷറഫ്, ഇല്ല്യാസ്, ബഷീര്‍, അനുരാജ്, ശശിധരന് പിള്ള,
രാജേഷ്, സുലൈമാന്‍ മുസ്ലിയാര്, റെജി പാണയം, റോയി, ജവാദ്, സാബു മോന്, നിസാം പത്തടി, റെജി ആലഞ്ചേരി എന്നിവര്‍ നേതൃത്വം നല്കി.
Tags : District News Nattuvishesham local bodies P. Rajendraprasad