x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​പ്പാ​ടി-ഇ​രു​മ​ല​പ്പ​ടി റോ​ഡി​ന്‍റെ മു​ള​വൂ​ര്‍ ഭാഗം അ​ടി​യ​ന്തര​മാ​യി പു​ന​ര്‍നി​ര്‍​മി​ക്കും : മ​ന്ത്രി ബ​ഷീ​ര്‍

വെബ് ഡെസ്ക്
Published: September 12, 2026 02:47 AM IST | Updated: September 12, 2026 02:47 AM IST

പു​തു​പ്പാ​ടി - ഇ​രു​മ​ല​പ്പ​ടി റോ​ഡി​ലെ മു​ള​വൂ​ര്‍ മേ​ഖ​ല ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ അ​ടി​യ​ന്തര​മാ​യി പു​ന​ര്‍ നി​ര്‍​മിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ

മൂ​വാ​റ്റു​പു​ഴ : രാ​ഷ്ട്രീയ കാ​ര​ണ​ങ്ങ​ളാ​ല്‍ മാ​ത്രം, ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് പു​ന​ര്‍ നി​ര്‍​മാ​ണം ന​ട​ത്താ​തി​രു​ന്ന പു​തു​പ്പാ​ടി - ഇ​രു​മ​ല​പ്പ​ടി റോ​ഡി​ലെ മു​ള​വൂ​ര്‍ മേ​ഖ​ല​യി​ലെ റോ​ഡ് അ​ടി​യ​ന്തര​മാ​യി പു​ന​ര്‍നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ അ​റി​യി​ച്ചു.

കൊ​ച്ചി - ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യും, ആ​ലു​വ സം​സ്ഥാ​ന പാ​ത​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് പു​തു​പ്പാ​ടി - ഇ​രു​മ​ല​പ്പ​ടി റോ​ഡ്. കോ​ത​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ല​ത്തി​ലെ മു​ള​വൂ​ര്‍ വ​ഴി കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന 10 കി​ലോ​മീ​റ്റ​ര്‍ പി​ഡ​ബ്ല്യു​ഡി റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ പു​ന​ര്‍ നി​ര്‍​മി​ച്ച​പ്പോ​ള്‍ 2.5 കി​ലോ​മീ​റ്റ​ര്‍ മു​ള​വൂ​ര്‍ ഭാ​ഗം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

പ​ക്ഷ​പാ​ത​പ​ര​മാ​യ ഈ ​ന​ട​പ​ടി ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്തി​ര പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​എം. അ​ബ്ദു​ല്‍ മ​ജീ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​സൈ​നാ​ര്‍, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​എം. സു​ബൈ​ര്‍, പാ​യി​പ്ര പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. അ​ബ്ദു​ൾ ക​രീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Tags : NattuVishesham DistricteNews

Recent News

Corehub Up