x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ജീവനും തൂക്കി' പാലം

സിജോ കോടഞ്ചേരി
Published: September 12, 2026 03:22 AM IST | Updated: September 12, 2026 03:22 AM IST

കാ​ലം​പാ​റ തൂ​ക്കു​പാ​ലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ.

കോ​ട​ഞ്ചേ​രി: ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ത​ക​ർ​ന്ന മു​ണ്ടൂ​ർ കാ​ലം​പാ​റ തൂ​ക്കു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച പാ​ലം പു​ന​ര്‍ നി​ര്‍​മി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. കോ​ട​ഞ്ചേ​രി, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​ണി​ത്. മു​ണ്ടൂ​ർ, കാ​ട്ടി​പ്പൊ​യി​ൽ, നാ​രാ​ങ്ങാ​തോ​ട്, കു​രോ​ട്ടു​പാ​റ നി​വാ​സി​ക​ൾ​ക്ക് ആ​ന​ക്കാം​പൊ​യി​ൽ അ​ങ്ങാ​ടി, വി​വി​ധ സ്കൂ​ളു​ക​ൾ, പ​ള്ളി, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നു​ള്ള ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​പാ​ലം. 2018-ലെ ​പ്ര​ള​യ​ത്തി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത ഉ​റ​പ്പി​ച്ചി​രു​ന്ന ഇ​രു​മ്പ് ക​മ്പി​ക​ൾ ത​ക​ർ​ന്ന് പ്ലാ​റ്റ്‌​ഫോം ഒ​ടി​ഞ്ഞു തൂ​ങ്ങി​യ​ത്. പാ​ലം അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ജീ​വ​ൻ പ​ണ​യം​വ​ച്ച് ഇ​തു​വ​ഴി സാ​ഹ​സി​ക​മാ​യി ന​ട​ന്നു​പോ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ളോ അ​പാ​യ സൂ​ച​നാ ബോ​ർ​ഡു​ക​ളോ സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. വ​ലി​യൊ​രു ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തി​ന് മു​ന്പ് പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​എം. മാ​ണി ധ​ന​കാ​ര്യ മ​ന്ത്രി ആ​യി​രു​ന്ന​പ്പോ​ൾ വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. കോ​ട​ഞ്ചേ​രി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ആ​സ്തി വി​ക​സ​ന ര​ജി​സ്റ്റ​റി​ൽ ഇ​തു​വ​രെ​യും പാ​ലം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി വി​ക​സ​ന ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​രി​ന്‍റെ ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളെ കൊ​ണ്ട് മാ​ത്ര​മേ പാ​ലം പു​ന​ർ​നി​ർ​മി​ക്കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

"പാ​ല​ത്തി​ന്‍റെ പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം'

ആ​ന​ക്കാം​പൊ​യി​ലി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ര​ണ്ട് ബാ​ങ്കു​ക​ൾ, മൂ​ന്ന് സ്‌​കൂ​ളു​ക​ള്‍, പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നു​ള്ള എ​ളു​പ്പ മാ​ർ​ഗ​മാ​ണ് ഈ ​പാ​ലം. പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് കൂ​ടു​ത​ൽ തു​ക ആ​വ​ശ്യ​മാ​യ​തി​നാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തോ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തോ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് പാ​ല​ത്തി​ന്‍റെ പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം.

ഉ​ണ്ണി​കൃ​ഷ്ണ​ൻ
പാ​റ​ലോ​ടി​യി​ൽ.
(പ്ര​ദേ​ശ​വാ​സി)

Tags : District News Nattuvishesham Bridge Risking Life

Recent News

Corehub Up