വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം
പാങ്ങ്: വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ജില്ലാ പ്രവർത്തനോദ്ഘാടനം 16ന് പാങ്ങ് ജിഎൽപി സ്കൂളിൽ നടക്കും. വാൾപ്പാറ ദുരന്തത്തിൽ അധ്യാപകരെ നഷ്ടപ്പെട്ട വിദ്യാലയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം കുറുവ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുലൈഖ മോഴിക്കൽ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അബ്ദുൾ അസീസ്, വിദ്യാരംഗം കോ-ഓർഡിനേറ്റർ വി. വിനുരാജ്, വാർഡ് മെംബർമാരായ ഇ.കെ. ഉമ്മുഹബീബ, കുഞ്ഞിമുഹമ്മദ് മുല്ലപ്പള്ളി ശറഫുന്നീസ, വാസുദേവൻ മൂത്തേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു. 16ന് പാങ്ങ് സ്കൂളിൽ നടക്കുന്ന ജില്ലാ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി കലാ,സാഹിത്യ പരിപാടികൾ അരങ്ങേറും.
ജില്ലാതലത്തിൽ നടത്തിയ വായനാമാസാചരണ മത്സരത്തിന്റെ സമ്മാനദാനം, ഫോട്ടോഗ്രാഫി മത്സരത്തിന്റെ സമ്മാനദാനം, ചിത്രപ്രദർശനം, നാടൻപാട്ട് എന്നിവ നടക്കും. വാൾപ്പാറ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകരുടെയും വിദ്യാലയ സമൂഹത്തിന്റെയും ഓർമകൾക്ക് ആദരമർപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ സർഗാത്മക കഴിവുകൾക്ക് വേദിയൊരുക്കുന്ന പരിപാടിയായിരിക്കും ജില്ലാ പ്രവർത്തനോദ്ഘാടനമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags : District News Nattuvishesham 'Vidyarangam Kala-Sahitya Vedi'