ജില്ലാതല നീന്തൽ പരിശീലനം പൂക്കോട്ടുംപാടം ചേലോട് എസ്എയുപി സ്കൂളിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പൂക്കോട്ടുംപാടം: സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലാതല നീന്തൽ പരിശീലനത്തിന് തുടക്കമായി. പൂക്കോട്ടുംപാടം ചേലോട് എസ്എയുപി സ്കൂളിൽ നടന്ന പരിപാടി ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ ഗോപാലകൃഷ്ണ ഗോഖലെ മെമ്മോറിയൽ നീന്തൽ കുളത്തിലാണ് പരിശീലനം നടക്കുന്നത്. അമരന്പലം പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കും യുവാക്കൾക്കും നീന്തൽ പഠിക്കുന്നതിനും കായിക വികസനത്തിനുമാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. രത്നകുമാർ, ഡിഇഒ സലാഹുദീൻ പുലത്ത്, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥ്, നിലന്പൂർ എഇഒ ജേക്കബ് സത്യൻ, ഡയറ്റ് ലക്ചറർ ബാബു വർഗീസ്, സ്കൂൾ മാനേജർ കെ. കേശവദാസ്, പ്രധാനാധ്യാപകൻ കെ. പ്രസാദ്, പിടിഎ പ്രസിഡന്റ് മുഹമ്മദ് സാജ്, നിലന്പൂർ ഉപജില്ല സെക്രട്ടറി തോമസ്, സീനിയർ അസിസ്റ്റന്റ് ലിജി കോശി, സ്റ്റാഫ് സെക്രട്ടറി കെ. രാജീവ്, മറ്റു സ്കൂൾ പ്രധാനാധ്യാപകർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Swimming training Chelode School