x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​യാ​ന്‍റെ സാ​ന്നി​ധ്യം ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: September 12, 2026 04:19 AM IST | Updated: September 12, 2026 04:19 AM IST

പ്രതീകാത്മക ചിത്രം

നി​ല​ന്പൂ​ർ: കാ​ട്ടാ​ന ഭീ​തി​യി​ൽ മൂ​ലേ​പ്പാ​ടം നി​വാ​സി​ക​ൾ. മേ​ഖ​ല​യി​ൽ രാ​ത്രി​യും പ​ക​ലും കാ​ട്ടാ​ന ഇ​റ​ങ്ങി തു​ട​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മ​ണി​യോ​ടെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ വ​ന​പാ​ല​ക​രെ​ത്തി കാ​ടു ക​യ​റ്റി​യ​ത് എ​ട്ടു മ​ണി​യോ​ടെ​യാ​ണ്. കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലെ ഫാം ​ഹൗ​സി​ന് അ​ടു​ത്തെ​ത്തി​യ​തോ​ടെ ഫാം ​ഹൗ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ന​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​റ്റ​യാ​ൻ ഇ​യാ​ൾ​ക്ക് നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു.

അ​വ​രെ​ത്തി​യാ​ണ് എ​ട​ക്കോ​ട് വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പെ​രു​വ​ന്പാ​ടം തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലേ​ക്ക് ആ​ന​യെ ക​ട​ത്തി​വി​ട്ട​ത്. കു​റു​വ​ൻ​പു​ഴ ക​ട​ന്നാ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര പാ​ത​യു​ടെ ഈ ​ഭാ​ഗ​ത്ത് കൂ​ടി കാ​ട്ടാ​ന ന​ട​ന്ന് പോ​കു​ന്ന​ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. ഒ​റ്റ​യാ​നും മോ​ഴ​യാ​ന​യും മൂ​ന്ന് ആ​ന​ക​ൾ ഉ​ൾ​പ്പെ​ട്ട ഒ​രു കൂ​ട്ട​വു​മാ​ണ് എ​ട​ക്കോ​ട് വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തേ​ക്ക് പ്ലാ​ന്‍റേ ഷ​നി​ൽ സ്ഥി​ര​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച കു​റു​വ​ൻ​പു​ഴ​യു​ടെ തീ​ര​ത്ത് വ​ച്ച് പെ​രു​വ​ന്പാ​ടം ആ​ദി​വാ​സി ന​ഗ​റി​ലെ ഗി​രീ​ഷി​നെ കാ​ട്ടാ​ന പ​ട്ടാ​പ്പ​ക​ൽ ആ​ക്ര​മി​ച്ചി​രു​ന്നു.

ആ​ന​ശ​ല്യം കാ​ര​ണം മൂ​ലേ​പ്പാ​ടം, പെ​രു​വ​ന്പാ​ടം മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്. ശ​ല്യ​ക്കാ​രാ​യ കാ​ട്ടാ​ന​ക​ളെ കാ​ടു ക​യ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 15 ന് ​വ​നം വ​കു​പ്പ് അ​ക​ന്പാ​ടം വ​നം സ്റ്റേ​ഷ​നി​ൽ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

Tags : District News Nattuvishesham tapping workers

Recent News

Corehub Up