അമര്‍ ജിഹാദ്
വടകര: നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാൻ ഉത്തരവായി. ബാലുശേരി പൊലിസ് സ്റ്റേഷന് പരിധിയിലെ വട്ടോളി ബസാര്‍ സ്വദേശിയായ കോറോത്തുവയല്‍ അമര്‍ ജിഹാദിനെയാണ് (29) കരുതല്‍ തടങ്കലിലാക്കിയത്.
പൊലിസിന്റെയും എക്സൈസിന്റെയും നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടര്‍ച്ചയായി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ അമര്‍ ജിഹാദിനെതിരേ കരുതല്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രപ്പോസല്‍ കോഴിക്കോട് റൂറല്‍ ജില്ലാ പൊലിസ് മേധാവി മെറിന് ജോസഫ് ആഭ്യന്തരവകുപ്പിന് ശിപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.