Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug Case

കു​റ്റ​പ​ത്രം ഒ​രു മ​ണി​ക്കൂ​ര്‍ വൈ​കി; മ​യ​ക്കു​മ​രു​ന്നു കേ​സ് പ്ര​തി​ക​ള്‍​ക്കു ജാ​മ്യം

കൊ​​​​ച്ചി: എം​​​​ഡി​​​​എം​​​​എ കേ​​​​സി​​​​ല്‍ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ര്‍ വൈ​​​​കി ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം ഫ​​​​യ​​​​ല്‍ ചെ​​​​യ്ത​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് പ്ര​​​​തി​​​​ക​​​​ള്‍​ക്കു ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം ഫ​​​​യ​​​​ല്‍ ചെ​​​​യ്യു​​​​ന്ന​​​​ത് വൈ​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​നു​​​ശേ​​​ഷ​​​മാ​​​ണെ​​​​ങ്കി​​​​ല്‍ പി​​​​റ്റേ​​​ദി​​​​വ​​​​സം ഫ​​​​യ​​​​ല്‍ ചെ​​​​യ്താ​​​​യി മാ​​​​ത്ര​​​​മേ ക​​​​ണ​​​​ക്കാ​​​​ക്കാ​​​​നാ​​​​കൂ​​​ എ​​​ന്ന ക്രി​​​​മി​​​​ന​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് കൗ​​​​സ​​​​ര്‍ എ​​​​ട​​​​പ്പ​​​​ഗ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

പോ​​​​ലീ​​​​സ് ച​​​​ട്ടം ലം​​​​ഘി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ അ​​​​ബൂ​​​​ബ​​​​ക്ക​​​​ര്‍ സി​​​​ദ്ദി​​​​ഖ്, അ​​​​ബ്‌​​​ദു​​​ൾ ​റൗ​​​​ഫ് എ​​​​ന്നി​​​​വ​​​​ര്‍​ക്കാ​​​​ണു ജാ​​​​മ്യം ല​​​​ഭി​​​​ച്ച​​​​ത്. ഒ​​​​രു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ബോ​​​​ണ്ടും തു​​​​ല്യ​​​തു​​​​ക​​​​യു​​​​ടെ ര​​​​ണ്ട് ആ​​​​ള്‍ജാ​​​​മ്യ​​​​വു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന ജാ​​​​മ്യ​​​വ്യ​​​​വ​​​​സ്ഥ. പ്ര​​​​തി​​​​ക​​​​ള്‍ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​തി​​​​ന്‍റെ 60-ാം ദി​​​​വ​​​​സം വൈ​​​​കു​​​ന്നേ​​​രം ആ​​​​റി​​​​നാ​​​​ണ് പോ​​​​ലീ​​​​സ് കു​​​​റ്റ​​​​പ​​​​ത്രം ഓ​​​​ണ്‍​ലൈ​​​​നി​​​​ല്‍ ഫ​​​​യ​​​​ല്‍ ചെ​​​​യ്ത​​​​ത്.

2025 ഡി​​​​സം​​​​ബ​​​​ര്‍ 30നാ​​​​ണ് 4.22 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി ആ​​​​ധൂ​​​​ര്‍ പോ​​​​ലീ​​​​സ് പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​വൈ​​​കു​​​ന്നേ​​​രം 6.02ന് ​​​​പോ​​​​ലീ​​​​സ് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി കേ​​​​സി​​​​ലെ കു​​​​റ്റ​​​​പ​​​​ത്രം ഫ​​​​യ​​​​ല്‍ ചെ​​​​യ്തെ​​​​ങ്കി​​​​ലും വി​​​​ചാ​​​​ര​​​​ണക്കോ​​​​ട​​​​തി​​​​യി​​​​ല്‍ പ​​​​ക​​​​ര്‍​പ്പ് എ​​​​ത്തി​​​​യ​​​​ത് മാ​​​​ര്‍​ച്ച് ര​​​​ണ്ടി​​​​നാ​​​​ണ്.

പ​​​ത്തു വ​​​​ര്‍​ഷ​​​​ത്തെ ത​​​​ട​​​​വാ​​​​യ​​​​തി​​​​നാ​​​​ല്‍ 90 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​തി​​​​നാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍റെ വാ​​​​ദം. എ​​​​ന്നാ​​​​ല്‍, കു​​​​റ​​​​ഞ്ഞ ശി​​​​ക്ഷ പ​​​ത്തു വ​​​​ര്‍​ഷം ത​​​​ട​​​​വാ​​​​ണെ​​​​ങ്കി​​​​ലാ​​​​ണ് 90 ദി​​​​വ​​​​സം വ​​​​രെ സ​​​​മ​​​​യ​​​​മു​​​​ള്ള​​​​തെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​യ​​​​ത്തു സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ ജാ​​​​മ്യം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു​​​​ന​​​​ല്‍​കു​​​​ന്ന സ്വാ​​​​ത​​​​ന്ത്ര്യം നി​​​​ഷേ​​​​ധി​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​മെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ പ്ര​​​​തി​​​​യു​​​​ടെ മൗ​​​​ലി​​​കാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ഫു​ഡ് ബ്ലോ​ഗ​റും സു​ഹൃ​ത്തും പി​ടി​യി​ൽ

കൊ​ച്ചി: ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ഫു​ഡ് ബ്ലോ​ഗ​റി​നെ​യും സു​ഹൃ​ത്തി​നെ​യും എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഫു​ഡ് വ്ലോ​ഗ​റും മോ​ഡ​ലു​മാ​യ തൃ​ശൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ദി​ൽ, സു​ഹൃ​ത്ത് മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​മി​ൽ എ​ന്നി​വ​രാ​ണ് കൊ​ച്ചി​യി​ൽ പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് 7.87 ഗ്രാം ​എം​ഡി​എം​എ​യും, അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു. ഫു​ഡി ഷെ​ഫ് എ​ന്ന സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൌ​ണ്ടി​ലൂ​ടെ നി​ര​വ​ധി ഭ​ക്ഷ​ണ വ്ലോ​ഗു​ക​ൾ ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​ണ് മു​ഹ​മ്മ​ദ് ആ​ദി​ൽ.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​രു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും ചി​റ്റൂ​ർ ഭാ​ഗ​ത്തെ വീ​ട്ടി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

Kerala

നടപടിക്രമങ്ങളില്‍ പോലീസിന് വീഴ്ച; ലഹരിക്കേസ് പ്രതിക്കു ജാമ്യം

കൊ​​​ച്ചി: അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ പാ​​​ലി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ല​​​ഹ​​​രി​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

പ​​​ള്ളു​​​രു​​​ത്തി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത എം​​​ഡി​​​എം​​​എ കേ​​​സി​​​ല്‍ ആ​​​റാം പ്ര​​​തി​​​യാ​​​യ കൊ​​​ണ്ടോ​​​ട്ടി ചി​​​റ​​​യി​​​ല്‍ ആ​​​ഷി​​​ഖി​​​നാ​​​ണു ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് ജാ​​​മ്യം ന​​​ല്‍കി​​​യ​​​ത്. അ​​​റ​​​സ്റ്റ് വി​​​വ​​​രം പ്ര​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യോ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ പോ​​​ലീ​​​സി​​​നു വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണി​​​ത്.

മ​​​റ്റൊ​​​രു കേ​​​സി​​​ല്‍ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റ് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ വാ​​​റ​​​ന്‍റ് മു​​​ഖേ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ അ​​​റ​​​സ്റ്റ് വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​റി​​​യി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

Kerala

ക​ടു​ത്തു​രു​ത്തി​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​യി​ൽ 150 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം സം​ക്രാ​ന്തി സ്വ​ദേ​ശി​ക​ളാ​യ ആ​ൽ​ബി​ൻ ബാ​ബു, നാ​ദി​ർ​ഷ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വി​ൽ​പ്പ​ന​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്നും കാ​ർ മാ​ർ​ഗം കോ​ട്ട​യ​ത്തേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പി​ടി​ച്ച​ത്. ക​ടു​ത്തു​രു​ത്തി പോ​ലീ​സും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്നാ​ണ് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​സ​ല​ഹ​രി വേ​ട്ട ന​ട​ത്തി​യ​ത്.

ക​ണ്ട് കാ​ർ അ​തി​വേ​ഗം പാ​യി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ പ്ര​തി​ക​ൾ ശ്ര​മി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും മു​ൻ​പും സ​മാ​ന കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

ല​ഹ​രിക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: ല​ഹ​രിക്കേസി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എംഡിഎം​എ​യു​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്ന അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി അ​ഡ്വ. സ​ത്യ​മോ​ളെ(46)യാണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ വീ​ടി​ന്‍റെ ടെ​റ​സി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ സ​ത്യ​മോ​ളു​ടെ വീ​ട്ടി​ൽനി​ന്ന് എംഡി എംഎ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​തി​നെത്തുട​ർ​ന്ന് ഇ​വ​രെ​യും മ​ക​ന്‍ ആ​ദി​ത്യ​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രു​വ​രും കാ​റി​ല്‍ യാ​ത്ര​ ചെ​യ്യു​ന്ന​തി​നി​ടെ പ​റ​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ എ​ക്സൈ​സ് സം​ഘ​വും പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി

ആ​ല​പ്പു​ഴ: ല​ഹ​രി​ക്കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ അ​ഭി​ഭാ​ഷ​ക ജീ​വ​നൊ​ടു​ക്കി. അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഡ്വ. സ​ത്യ​മോ​ള്‍ (46) ആ​ണ് മ​രി​ച്ച​ത്.

ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് അ​ഭി​ഭാ​ഷ​ക​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ​ത്യ​മോ​ളെ​യും മ​ക​നെ​യും ഒ​ക്ടോ​ബ​റി​ൽ പോ​ലീ​സ് എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ഭി​ഭാ​ഷ​ക ഉ​ൾ​പ്പെ​ട്ട ല​ഹ​രി​ക്കേ​സ് വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

കോ​ഴി​ക്കോ​ട്: നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് ബേ​പ്പൂ​ര്‍ പെ​ര​ച്ച​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ദീ​പ് മ​ഹ​ലി​ല്‍ അ​ദീ​ബ് മു​ഹ​മ്മ​ദ് സാ​ലി​ഹി (36)നെ ​ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് പോ​ലീ​സ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി.

ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​കെ.​സ​ജീ​ഷ് ന​ല്‍​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം കോ​ഴി​ക്കോ​ട് സി​റ്റി ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ അ​രു​ണ്‍ കെ. ​പ​വി​ത്ര​ന്‍ സ​മ​ര്‍​പ്പി​ച്ച ശു​പാ​ര്‍​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രി​വ​ന്‍​ഷ​ന്‍ ഓ​ഫ് ഇ​ല്ലി​സി​റ്റ് ട്രാ​ഫി​ക്കിം​ഗ് ഇ​ന്‍ നാ​ര്‍​കോ​ട്ടി​ക് ഡ്ര​ഗ്‌​സ് ആ​ന്‍​സ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ന്‍​സ് നി​യ​മ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ഇ​തു​പ്ര​കാ​രം പ്ര​തി​യെ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ക്കു​ക​യും ചെ​യ്തു.

 

Kerala

ആ​ല​പ്പു​ഴ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: പ​ട്ട​ണ​ക്കാ​ട്ട് എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ നി​വ​ർ​ത്തി​യി​ൽ അ​നി​ൽ (36) ആ​ണ് 1.3 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ആ​ന്‍റി​ന​ർ​കോ​ട്ടി​ക് സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ൾ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് യു​വാ​വി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

വീ​ട്ടി​ൽ നി​ന്നും എം​ഡി​എം​എ ല​ഭി​ച്ച​തോ​ടെ പ്ര​തി​യെ സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ന്‍റി​ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളെ കൂ​ടാ​തെ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ജി​എ​സ്ഐ കു​ഞ്ഞു​മോ​ൻ എ​എ​സ്ഐ മാ​യ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​നി​ൽ വി.​എ​സ്, സു​ധീ​ഷ് പി.​എ​സ്, സി​പി​ഒ മാ​രാ​യ മ​നു, നി​ധി​ൻ കു​മാ​ർ, എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Kerala

പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട; ഡോ​ക്ട​റ​ട​ക്കം ഏ​ഴു​പേ​ര്‍ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ത​ല​സ്ഥാ​ന​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട. ക​ണി​യാ​പു​ര​ത്ത് വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് ല​ഹ​രി ഉ​പ​യോ​ഗി​ച്ച ഡോ​ക്ട​റ​ട​ക്കം ഏ​ഴു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നെ​ടു​മ​ങ്ങാ​ട് മ​ണ്ണൂ​ർ​ക്കോ​ണം സ്വ​ദേ​ശി അ​സിം (29 ), കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി അ​വി​നാ​ഷ് (29), തൊ​ളി​ക്കോ​ട് സ്വ​ദേ​ശി അ​ജി​ത്ത് (30), കി​ഴ​ക്കേ​കോ​ട്ട അ​ട്ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ഡോ. ​വി​ഗ്നേ​ഷ് ദ​ത്ത​ൻ (34), പാ​ലോ​ട് സ്വ​ദേ​ശി​നി അ​ൻ​സി​യ (37), കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി ഹ​ലീ​ന (27), കൊ​ല്ലം ഇ​ള​മാ​ട് സ്വ​ദേ​ശി ഹ​രീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് നാ​ല് ഗ്രാം ​എം​ഡി​എം​എ, ഒ​രു ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 100 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി ഹ​ലീ​ന ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ അ​സി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​റി​ൽ പോ​കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​വ​ർ പോ​ലീ​സ് ജീ​പ്പി​ൽ കാ​റി​ടി​പ്പി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ ക​ണി​യാ​പു​രം ഭാ​ഗ​ത്തെ വാ​ട​ക​വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ​വ​രി​ൽ അ​സിം, അ​ജി​ത്ത്, അ​ൻ​സി​യ എ​ന്നി​വ​ർ നി​ര​വ​ധി ല​ഹ​രി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്. ര​ണ്ടു കാ​റു​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളും പ​ത്ത് മൊ​ബൈ​ലു​ക​ളു ഇ​വ​രി​ൽ പി​ടി​ച്ചെ​ടു​ത്തു. ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ക​ഠി​നം​കു​ളം പോ​ലീ​സി​ന് കൈ​മാ​റി.

Kerala

റൂം ​സ​ർ​വീ​സ് എ​ന്നു പ​റ​ഞ്ഞ് അ​പ​രി​ചി​ത​ർ, എ​ങ്ങ​നെ ഓടാതിരിക്കും; പ്ര​തി​ക​രി​ച്ച് ഷൈ​ൻ ടോം ​ചാ​ക്കോ

കൊ​ച്ചി: ഹോ​ട്ട​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ സം​ഭ​വ​ത്തി​ൽ താ​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന വി​വ​രം ഇ​പ്പോ​ൾ ദീ​പി​ക ഒാ​ൺ​ലൈ​നി​ൽ​നി​ന്നു വി​ളി​ക്കു​മ്പോ​ഴാ​ണ് അ​റി​യു​ന്ന​തെ​ന്ന് ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ.


അ​ന്നു താ​ന്‍ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ല്‍ മു​റി​യി​ല്‍ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത ചി​ല​ര്‍ വ​ന്ന​തു​കൊ​ണ്ടാ​ണ് താ​ന്‍ ഇ​റ​ങ്ങി ഓ​ടി​യ​ത്- ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓടി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞു.

"ഞാ​ന്‍ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഓ​ടി​പ്പോ​യ കേ​സി​നു ല​ഹ​രി​യു​മാ​യി ബ​ന്ധ​മി​ല്ല. അ​ന്ന് അ​വ​ര്‍ ബ്ല​ഡ് ഒ​ക്കെ എ​ടു​ത്തി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ എ​ന്നെ കൊ​ണ്ടു​പോ​യ​ത്. അ​തൊ​ക്കെ അ​വി​ടെ ക​ഴി​ഞ്ഞ​താ​ണ്. അ​തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന​ത് ഇ​ന്നാ​ണ് എ​ന്ന​ല്ലേ ഉ​ള്ളെ​ന്നും ന​ട​ൻ പ​റ​ഞ്ഞു.

അ​ന്നു ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി ഓ​ടാ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തോ​ടും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. "ന​മ്മ​ളു​ടെ പി​ന്നാ​ലെ ആ​രെ​ങ്കി​ലും വ​ന്നാ​ല്‍ ന​മ്മ​ള്‍ ഇ​റ​ങ്ങി ഓ​ടി​ല്ലേ. രാ​ത്രി പ​തി​നൊ​ന്ന്-​പ​തി​നൊ​ന്ന​ര സ​മ​യ​ത്താ​ണ് എ​ന്‍റെ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ര​ണ്ടു​മൂ​ന്നു പേ​ര് യൂ​ണി​ഫോം ഒ​ന്നു​മി​ടാ​തെ റൂം ​സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞു​വ​ന്ന​ത്. ഈ ​അ​പ​രി​ചി​ത​രെ ക​ണ്ടാ​ൽ ഞാ​ന്‍ എ​ന്താ വി​ചാ​രി​ക്കു​ക? പോ​ലീ​സ് ആ​ണെ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കും. ഞാ​ൻ ഉ​ട​നെ റി​സ​പ്ഷ​നി​ല്‍ വി​ളി​ച്ചു. അ​വി​ടെ​യു​ള്ള​വ​ര്‍​ക്കും അ​റി​യി​ല്ല. റൂം ​സ​ര്‍​വീ​സ് ഞാ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്നു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. അ​വ​ര്‍ അ​വി​ടെ​നി​ന്നു പ​രു​ങ്ങി ക​ളി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ ആ​ശ​ങ്ക തോ​ന്നി ഇ​റ​ങ്ങി ഓ​ടി​യ​താ​ണ്'.

അ​തേ​സ​മ​യം, ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് ന​ട​നും സു​ഹൃ​ത്തും ല​ഹ​രി ഉ​പ​യോ​ഗി​ച്ചു എ​ന്നാ​യി​രു​ന്നു പോ​ലീ​സ് കേ​സ്. ഡാ​ന്‍​സാ​ഫ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷൈ​ന്‍ ടോം ​ചാ​ക്കോ ഹോ​ട്ട​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. കേ​സി​ല്‍ ന​ട​നെ മ​ണി​ക്കൂ​റു​ക​ളോ​ളം പി​ന്നീ​ട് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ന​ട​ന്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ക്കാ​നാ​യി​ല്ല. ഷൈ​ൻ ടോം ​ചാ​ക്കോ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി തെ​ളി​വി​ല്ലെ​ന്ന ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദീ​പി​ക ഓ​ൺ​ലൈ​ൻ പ്ര​തി​ക​ര​ണം തേ​ടി​യ​ത്.

International

ബ​ഹ്റ​നി​ൽ മ​യ​ക്കു​മ​രു​ന്ന് സം​ഘം പി​ടി​യി​ൽ

മ​നാ​മ: ബ​ഹ്റ​നി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച 15 പേ​ര്‍ അ​റ​സ്റ്റി​ൽ. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 15 പേ​രെ​യാ​ണ് കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 1,35,000 ബ​ഹ്‌​റി​ൻ ദി​നാ​റി​ല​ധി​കം മൂ​ല്യം വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സി​ലെ മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ വി​ഭാ​ഗം, ക​സ്റ്റം​സ് അ​ഫ​യേ​ഴ്‌​സ്, എ​യ​ർ കാ​ർ​ഗോ വി​ഭാ​ഗ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ വി​വി​ധ ഓ​പ്പ​റേ​ഷ​നു​ക​ളി​ലാ​ണ് ഇ​വ‍​ർ പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​ത് 21നും 33​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യും ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച ഉ​ട​ൻ​ത​ന്നെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

Kerala

കോ​ട്ട​യ​ത്ത് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം; ല​ഹ​രി മാ​ഫി​യ​യ്ക്കു പൂ​ട്ടി​ടാ​ന്‍ പോ​ലീ​സ്

കോ​ട്ട​യം: ല​ഹ​രി​വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ല​ഹ​രി മാ​ഫി​യ​ക​ൾ​ക്കു പൂ​ട്ടി​ടാ​ന്‍ പോ​ലീ​സ്. ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും ല​ഹ​രി സം​ഘ​ങ്ങ​ൾ വ്യാ​പ​ക​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി വി​ല്പ​ന​യു​മാ​യി ക​റ​ങ്ങി​ന​ട​ക്കു​ന്ന​വ​രെ​യും ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍ ത​മ്പ​ടി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ല്പ​ന സം​ഘ​ങ്ങ​ള്‍​ക്കു ല​ഹ​രി എ​ത്തി​ച്ചു​ന​ല്കു​ന്ന കാ​രി​യ​ര്‍​മാ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ന​ഗ​ര​ത്തി​ലെ മാ​ണി​ക്കു​ന്നം തോ​ട്ട​യ്ക്കാ​ട് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന പു​തു​പ്പ​ള്ളി മാ​ങ്ങാ​നം താ​ന്നി​ക്ക​ല്‍ ആ​ദ​ര്‍​ശ് (23) കൊ​ല്ല​പ്പെ​ട്ട​ത്. ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ലെ സാ​ന്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​യി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭാ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​കെ. അ​നി​ല്‍​കു​മാ​റി​ന്‍റെ (ടി​റ്റോ) മ​ക​ന്‍ അ​ഭി​ജി​ത്ത് അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ അ​ഭി​ജി​ത്ത്, അ​നി​ല്‍​കു​മാ​ര്‍, ഭാ​ര്യ എ​ന്നി​വ​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അ​നി​ല്‍​കു​മാ​റി​നെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നി​ല്‍​കു​മാ​റും ഭാ​ര്യ​യും മ​രി​ച്ച ആ​ദ​ര്‍​ശി​നെ​യും അ​ഭി​ജി​ത്തി​നെ​യും പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഇ​വ​രെ പോ​ലീ​സ് വി​ട്ട​യ​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ആ​ദ​ര്‍​ശും അ​ഭി​ജി​ത്തു​മാ​യി പ​ണം, ല​ഹ​രി ഇ​ട​പാ​ടു​ക​ളെ​ച്ചൊ​ല്ലി ത​ര്‍​ക്ക​ത്തി​ലാ​യി​രു​ന്നു.

ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ദ​ര്‍​ശ് അ​ഭി​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത്. തു​ട​ര്‍​ന്നു സം​ഘ​ര്‍​ഷ​മു​ണ്ടാ​വു​ക​യും അ​ഭി​ജി​ത്ത് കു​ത്തി​കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴു​ത്തി​ല്‍ ഒ​രു​ത​വ​ണ​യും നെ​ഞ്ചി​ല്‍ ര​ണ്ടു ത​വ​ണ​യും കു​ത്തേ​റ്റി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ത​ന്നെ പോ​ലീ​സ് അ​ഭി​ജി​ത്തു​മാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു. ആ​ദ​ര്‍​ശി​ന്‍റെ സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് 12ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ന്നു. പി​താ​വ് സോ​മ​ന്‍, മാ​താ​വ് സു​ജാ​ത. സം​ഭ​വ​ത്തി​ൽ​ഡ കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

District News

രാ​സ ല​ഹ​രി​മ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ രാ​സ​ല​ഹ​രി മ​രു​ന്നു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി കെ.​എ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​തു. ചാ​വ​ക്കാ​ട് പു​ന്ന​യൂ​ര്‍​ക്കു​ളം ക​രി​പ്പോ​ട്ട് വീ​ട്ടി​ല്‍ നി​തി​ൻ (37), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പേ​രാ​മ്പ്ര ഇ​ര​വ​ട്ടൂ​ര്‍ അ​ന്‍​ഷി​ദ് (29), വേ​ളം പൂ​ള​ക്കോ​ല്‍ ത​റ​വ​ട്ട​ക​ത്ത് അ​മീ​ര്‍ (42) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​തി​ന്‍റെ പ​ക്ക​ൽ​നി​ന്ന് 105.95 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ കൊ​ച്ചി​യി​ലെ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി.

അ​ന്‍​ഷി​ദ്, അ​മീ​ര്‍ എ​ന്നി​വ​രെ ര​വി​പു​രം ഭാ​ഗ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 12.9 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​വി​പു​രം ഭാ​ഗ​ത്ത് ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​ര​നാ​ണ് അ​മീ​ർ. ഇ​യാ​ളു​ടെ കൂ​ട്ടു​കാ​ര​നാ​ണ് അ​ന്‍​ഷി​ദ്. ഇ​രു​വ​രും ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എം​ഡി​എം​എ ക​ച്ച​വ​ടം ചെ​യ്തി​രു​ന്ന​ത്.

Latest News

Corehub Up