കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് ബ്ലോഗറിനെയും സുഹൃത്തിനെയും എക്സൈസ് സംഘം പിടികൂടി. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിൽ, സുഹൃത്ത് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷാമിൽ എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്.
ഇവരിൽ നിന്ന് 7.87 ഗ്രാം എംഡിഎംഎയും, അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൌണ്ടിലൂടെ നിരവധി ഭക്ഷണ വ്ലോഗുകൾ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദിൽ.
കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലും പരിസരങ്ങളിലും എക്സൈസ് സംഘം പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരെയും ചിറ്റൂർ ഭാഗത്തെ വീട്ടിൽ നിന്നും പിടികൂടിയത്.
Tags : Food blogger Arrest drug case