കാസര്‍ഗോഡ്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി തുടര്‍ച്ചയായി ലഹരി കേസുകളില്‍ പ്രതിയാകുന്നവരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലിലാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കര്‍ശന നിയമമായ പിഐടി എന്‍ഡിപിഎസ് പ്രകാരം ഒരാളെ കൂടി പോലീസ് കരുതല്‍ തടങ്കലിലാക്കി. ചെങ്കള റഹ്മത്ത് നഗറിലെ സി.സെഡ്. നുഹ്മാനെയാണ് (25) വിദ്യാനഗര്‍ പോലീസ് അറസ്റ്റ്ചെയ്തത്. പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളിലുള്ള ആറു കേസുകളില്‍ നാലെണ്ണത്തിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടിട്ടും വീണ്ടും ലഹരി ഇടപാടുകള്‍ തുടരുകയും പുതിയ കേസുകളില്‍ പ്രതിയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കരുതല്‍ തടങ്കലിലാക്കിയത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
Tags : Drug case Nattuvishesham District News