തിരുവനന്തപുരം: ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ മുന്‍ സന്തോഷ് ട്രോഫി താരത്തെ എക്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് നജീബ് ഖാൻ പിടിയിലായത്.
നിലവില്‍ ഇയാള്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ സൂപ്രണ്ടാണ്. മൊബൈല്‍ ആപ്പ് വഴി ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനല്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു.
പ്രമുഖര്‍ ഉള്‍പ്പെടെ ഇയാളില്‍നിന്ന് എംഡിഎംഎ വാങ്ങാറുണ്ടെന്നും കണ്ടെത്തി. ഇയാൾക്ക് എവിടെ നിന്ന് എംഡിഎംഎ ലഭിക്കുന്നുവെന്നു കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
Tags : drug case arrest santosh trophy team member