x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടപടിക്രമങ്ങളില്‍ പോലീസിന് വീഴ്ച; ലഹരിക്കേസ് പ്രതിക്കു ജാമ്യം


Published: March 9, 2026 11:45 PM IST | Updated: March 9, 2026 11:45 PM IST

കൊ​​​ച്ചി: അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ പാ​​​ലി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ല​​​ഹ​​​രി​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

പ​​​ള്ളു​​​രു​​​ത്തി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത എം​​​ഡി​​​എം​​​എ കേ​​​സി​​​ല്‍ ആ​​​റാം പ്ര​​​തി​​​യാ​​​യ കൊ​​​ണ്ടോ​​​ട്ടി ചി​​​റ​​​യി​​​ല്‍ ആ​​​ഷി​​​ഖി​​​നാ​​​ണു ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് ജാ​​​മ്യം ന​​​ല്‍കി​​​യ​​​ത്. അ​​​റ​​​സ്റ്റ് വി​​​വ​​​രം പ്ര​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യോ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ പോ​​​ലീ​​​സി​​​നു വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണി​​​ത്.

മ​​​റ്റൊ​​​രു കേ​​​സി​​​ല്‍ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റ് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ വാ​​​റ​​​ന്‍റ് മു​​​ഖേ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ അ​​​റ​​​സ്റ്റ് വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​റി​​​യി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

Tags : bail Police procedures Drug case

Recent News

Corehub Up