x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ലെ വൈ​റ്റ് കോ​ള​ർ ല​ഹ​രി ഇ​ട​പാ​ട്; പ്ര​തി കെ​വി​ൻ പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കു​ന്നു


Published: May 2, 2026 11:36 AM IST | Updated: May 2, 2026 11:40 AM IST

കൊ​ച്ചി: വൈ​റ്റ് കോ​ള​ർ ല​ഹ​രി ഇ​ട​പാ​ട് കേ​സി​ൽ പ്ര​തി​യാ​യ കെ​വി​ൻ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം പ്ര​തി​യു​ടെ ഫോ​ൺ പ​രി​ശോ​ധ​ന​യി​ൽ കൊ​ച്ചി​യി​ലെ ചി​ല ഡോ​ക്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. കെ​വി​ൻ ബം​ഗ​ളൂ​രു ഐ​ഐ​എ​മ്മി​ൽ പ​ഠി​ച്ച​താ​ണെ​ന്നും ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ലേ​റേ മാ​സ വ​രു​മാ​ന​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ​ളൂ​രു വ​ഴി​യാ​ണ് കെ​വി​ൻ ല​ഹ​രി എ​ത്തി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ലെ ല​ഹ​രി പാ​ർ​ട്ടി​യി​ൽ നി​ന്ന് കെ​വി​ൻ ക​ഷ്ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി കെ​വി​ൻ പി​ടി​യി​ലാ​യ​ത്. കെ​വി​ൻ ല​ഹ​രി വി​ത​ര​ണ​ക്കാ​രി​ലെ വ​മ്പ​ൻ സ്രാ​വാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

നൈ​റ്റ് പാ​ർ​ട്ടി​ക​ളി​ലെ പ്ര​ധാ​ന ഡ്ര​ഗ് ഡീ​ല​റാ​ണ് ഇ​യാ​ളെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ക​ട​വ​ന്ത്ര​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ ല​ഹ​രി പാ​ർ​ട്ടി​ക്ക് ല​ഹ​രി വി​ത​ര​ണം ചെ​യ്ത​ത് ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം കെ​വി​ൻ 22 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി ഡീ​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു.

Tags : drug case white collar drug kochi

Recent News

Corehub Up