കർഷക മൈത്രി ക്ഷീര കർഷക സമ്പർക്ക പരിപാടി ക്റ് ഇ.സി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ബ്ലോക്ക് കർഷക മൈത്രി ക്ഷീര കർഷക സമ്പർക്ക പരിപാടി കായണ്ണ പഞ്ചായത്തിലെ കുറ്റിവയൽ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇ.സി. സന്തോഷ് ഉദ്ഘാടനം ചെയ്തു. കരുണാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് സയ്യാഫ് "പശുപരിപാലനം പുതിയ കാലഘട്ടത്തിൽ' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
പേരാമ്പ്ര ഡയറി ഓഫീസർ സുനിഷ, ക്ഷേമനിധി പ്രമോട്ടർ അനുഷ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേമനിധി അംഗത്വ കാമ്പയിനും നടത്തി. സംഘം പ്രസിഡന്റ് കെ.വി.സി. ഗോപി, ശശിധരൻ മാടശേരി എന്നിവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Dairy farmer outreach program