കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കേന്ദ്രത്തിനു മുന്നിൽ.
കരിന്തളം: കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് തുടർച്ചയായ മൂന്നാം തവണയും ദേശീയ ആരോഗ്യ ഗുണമേന്മാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള എൻക്യുഎഎസ് അംഗീകാരം. ദേശീയ നിലവാര സൂചികയിൽ 95.6 ശതമാനം മാർക്കോടെയാണ് കരിന്തളം ആരോഗ്യ കേന്ദ്രം മികവ് നിലനിർത്തിയത്.
ഗുണമേന്മയുള്ള ആരോഗ്യസേവനം, രോഗീസൗഹൃദ അന്തരീക്ഷം, ശുചിത്വം, സുരക്ഷ, രേഖകളുടെ പരിപാലനം, മാലിന്യ സംസ്കരണം തുടങ്ങിയ ഘടകങ്ങളാണ് അംഗീകാരത്തിനായി പരിഗണിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന പരിധിയിലുള്ള ചോയ്യംകോട്, ബിരിക്കുളം ആയുഷ്മാൻ ആരോഗ്യമന്ദിറുകളും നേരത്തേ ദേശീയ ഗുണമേന്മാ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
Tags : NattuVishesham DistricteNews