ബാങ്ക് ജീവനക്കാർ കൽപ്പറ്റയിൽ പ്രകടനം നടത്തുന്നു.
കൽപ്പറ്റ: പിഎൽഐ വ്യവസ്ഥകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കുക, അഞ്ചുദിന ബാങ്കിംഗ് നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഎഫ്ബിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും ധർണയും നടത്തി.
200ലേറെ ബാങ്ക് ജീവനക്കാർ പങ്കെടുത്തു. ധർണ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു. യുഎഫ്ബിയു ജില്ലാ കണ്‍വീനർ എ.സി. എബി അധ്യക്ഷത വഹിച്ചു. കെ.വി. മാത്യു, സി.ജെ. ജോയ്, എ. അനുഷ എന്നിവർ പ്രസംഗിച്ചു. എൻസിബിസി ജില്ലാ സെക്രട്ടറി എം.കെ. സുമോദ് സ്വാഗതവും വി. സജീവ് നന്ദിയും പറഞ്ഞു.