Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bank Employees

Wayanad

ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി

ക​ൽ​പ്പ​റ്റ: പി​എ​ൽ​ഐ വ്യ​വ​സ്ഥ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കു​ക, അ​ഞ്ചു​ദി​ന ബാ​ങ്കിം​ഗ് ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യു​എ​ഫ്ബി​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.

200ലേ​റെ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ത്തു. ധ​ർ​ണ എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഫ്ബി​യു ജി​ല്ലാ ക​ണ്‍​വീ​ന​ർ എ.​സി. എ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. മാ​ത്യു, സി.​ജെ. ജോ​യ്, എ. ​അ​നു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​സി​ബി​സി ജി​ല്ലാ സെ​ക്ര​ട്ട​റി എം.​കെ. സു​മോ​ദ് സ്വാ​ഗ​ത​വും വി. ​സ​ജീ​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

എ​ല്ലാ ശ​നി​യാ​ഴ്ച​യും അ​വ​ധി വേ​ണം; ജ​നു​വ​രി 27ന് ​ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന. ജ​നു​വ​രി 27ന് ​രാ​ജ്യ​വ്യാ​പ​ക പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ൾ അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ലെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​രാ​റി​നി​ടെ ഇ​ന്ത്യ​ൻ ബാ​ങ്ക്സ് അ​സോ​സി​യേ​ഷ​നും യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​നും ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കു​ക. നി​ല​വി​ൽ ഞാ​യ​റാ​ഴ്ച​യ്ക്ക് പു​റ​മേ ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​ക​ളും ബാ​ങ്കു​ക​ൾ അ​വ​ധി​യാ​ണ്.

 

Latest News

Corehub Up