ജോയിന്റ് ഫോറം ഓഫ് ബാങ്ക് സ്റ്റാഫ് ആൻഡ് റിട്ടയറീസ് കണ്ണൂരിന്റെ നേതൃത്വത്തിൽ ധർണ
കണ്ണൂർ: പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനും ഉപയോഗിക്കണമെങ്കിൽ പൊതുമേഖലാ ബാങ്കുകൾ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ഡോ. വി. ശിവദാസൻ എംപി ബാങ്ക് ദേശസാത്കരണ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂർ മെയിൻ ശാഖയ്ക്കു മുന്നിൽ ബിഇഎഫ്ഐ, എൻസിബിഇ, എഐബിപിഎആർസി, എകെബിആർഎഫ് എന്നീ സംഘടനകളുടെ സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണയ്ക്കുശേഷം മനുഷ്യച്ചങ്ങലയും തീർത്തു.
എഐബിപിഎആർസി നേതാവ് പി.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. എൻസിബിഇ ജില്ലാ സെക്രട്ടറി മുബിന മമ്മിക്കുട്ടി, ബെഫി സംസ്ഥാന പ്രസിഡന്റ് അമൽ രവി, എകെബിആർഎഫ് സംസ്ഥാന കമ്മറ്റിയംഗം സി.സി. പ്രേമരാജ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Bank employees protest