x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ വ​ർ​ക്ക് ലൈ​ഫ് ബാ​ല​ൻ​സ് പ​രി​ര​ക്ഷി​ക്കു​ക: യു​എ​ഫ്ബി​യു


Published: August 16, 2026 10:28 AM IST | Updated: August 16, 2026 10:29 AM IST

കോട്ടയത്ത് നടന്ന പ്രതിഷേധ ധർണയിൽ നിന്നും

കോ​ട്ട​യം: പ​ഞ്ച​ദി​ന ബാ​ങ്കിം​ഗ് ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​എ​ഫ്ബി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ജി​ല്ലാ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ ധർണ​ക​ൾ ന​ട​ത്തി.

ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്ത​ത​യും അ​പ്രാ​പ്യ​മാ​യ ടാ​ർ​ജ​റ്റി​ന്‍റെ​യും ഫ​ല​മാ​യി സം​ജാ​ത​മാ​കു​ന്ന ജോ​ലി സ​മ്മ​ർ​ദ്ദ​ത്തി​ന് പ​രി​ഹാ​ര​മാ​യി ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ ഐ​ക്യ​വേ​ദി​യാ​യ യു​എ​ഫ്ബി​യു​വും മാ​നേ​ജ്മെ​ന്‍റ് പ​രാ​തി​നി​ധി​ക​ളാ​യ ഐ​ബി​എ​യും ചേ​ർ​ന്ന് 2023 ന​വം​ബ​റി​ൽ ധാ​ര​ണ​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ന​ൽ​കി​യ പ​ഞ്ച​ദി​ന ബാ​ങ്കിം​ഗ് ന​ട​പ്പാ​ക്കാ​ത്ത​തി​ലാ​ണ് പ്ര​തി​ഷേ​ധം.

എ​സ്ബി​ഐ കോ​ട്ട​യം ടൗ​ൺ ബ്രാ​ഞ്ചി​ന് മു​ൻ​പി​ലും വൈ​ക്ക​ത്ത് ക​ത്തോ​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന്‍റെ മു​ൻ​പി​ലും പ്ര​തി​ഷേ​ധ ധ​ർ​ണ്ണ സം​ഘ​ടി​പ്പി​ച്ചു.

കോ​ട്ട​യ​ത്തെ പ്ര​തി​ഷേ​ധ ധ​ർ​ണ്ണ എ​ഐ​ബി​ഇ​എ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഐ​ബി​ഓ​സി ജി​ല്ലാ സെ​ക്ര​ട്ട​റി ശ​ര​ത് ലാ​ൽ, എ​ൻ​സി​ബി ഇ​യു​ടെ ജി​ല്ലാ സെ​ക്ര​ട്ട​റി അ​നൂ​പ് ജോ​സ​ഫ്, ബേ​ഫി ജി​ല്ലാ ചെ​യ​ർ​മാ​ൻ യു. ​അ​ഭി​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

യു​എ​ഫ്ബി​യു ജി​ല്ലാ ക​ൺ​വീ​ന​ർ ജോ​ർ​ജി ഫി​ലി​പ്പ്, അ​ഖി​ൽ ദി​നേ​ശ്, അ​നി​ൽ ദേ​വ​സ്യ, കി​ര​ൺ മോ​ഹ​ൻ, ശ്രീ​രാ​മ​ൻ തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

വൈ​ക്ക​ത്ത് ധ​ർ​ണ എ​കെ​ബി​ഇ​എ​ഫ് മു​ൻ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മോ​ദ്, രാ​ജേ​ഷ്, സൂ​ര​ജ് പ​ങ്ക​ജ്, ജ്യോ​തി എം.​എ​സ്, കെ.​എം. മ​ഞ്ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : UFBU bank employees work-life kottayam

Recent News

Corehub Up