ഏരുവേശി പഞ്ചായത്തിലെ ചാത്തമലയിൽ ആടിനെ കൊന്നുതിന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചപ്പോൾ.
കുടിയാന്മല: ഏരുവേശി പഞ്ചായത്തിലെ ചാത്തമലയിൽ ആടിനെ കൊന്നുതിന്നത് പുലിതന്നെയാണെന്നു സ്ഥിരീകരിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ചാത്തമലയിൽ ആടിനെ കടിച്ചു കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചതിനാൽ പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.
തളിപ്പറമ്പ് ഡിവൈഎസ്പി സുമേഷിന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ജീവനക്കാർ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, വാർഡംഗം നിഷ സോജൻ, സാമൂഹിക പ്രവർത്തകരായ ബാബുരാജ് തോട്ടുങ്കര, പോൾ കണ്ണംപുഴ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
Tags : NattuVishesham DistricteNews