x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ക​സ​നം പ​ദ്ധ​തി​ക​ൾ യഥാസമയം പൂ​ർ​ത്തി​യാ​ക്ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

വെബ് ഡെസ്ക്
Published: September 12, 2026 04:48 AM IST | Updated: September 12, 2026 04:48 AM IST

ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കും പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ​ശാ​ല​

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഭൗ​തി​ക ഗു​ണ​നി​ല​വാ​ര വി​ക​സ​ന​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കും പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം, ജി​ല്ലാ​ത​ല ശ്രേ​ഷ്ഠ​വി​ദ്യാ​ല​യ പു​ര​സ്കാ​ര വി​ത​ര​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പൂ​ർ​ത്തി​യാ​കാ​ത്ത സ്പി​ൽ ഓ​വ​ർ പ​ദ്ധ​തി​ക​ൾ​ക്ക് വ​ലി​യൊ​രു തു​ക നീ​ക്കി​വ​യ്ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​തി​നാ​ൽ ന​ട​പ്പ് വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളും മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റും കൃ​ത്യ​മാ​യി വി​നി​യോ​ഗി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ൻ നി​ർ​ദേ​ശി​ച്ചു. ഉ​ന്ന​തി​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളും സ്കൂ​ളി​ൽ കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സീ​റോ ഡ്രോ​പ്പൗ​ട്ട് പ​ദ്ധ​തി ന​ട​പ്പാ​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ, വാ​ർ​ഡ്, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും. സ്കൂ​ൾ​ത​ല​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് നോ​ഡ​ൽ ഓ​ഫീ​സ​ർ ചു​മ​ത​ല ന​ൽ​കി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ക്കും. ഗ്രൂ​പ്പു​ക​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ജ​ർ ഉ​റ​പ്പാ​ക്കി ഡ്രോ​പ്പൗ​ട്ട് പൂ​ർ​ണ​മാ​യും ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എ​പി​ജെ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര വ്യാ​സ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​വി. മ​ൻ​മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി​നി തോ​മ​സ്, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​സാ​ർ ക​ന്പ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി അ​ബ്ദു​ൾ ജ​ലീ​ൽ, വൈ​ത്തി​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡോ.​കെ.​ടി. അ​ഷ​റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബീ​ന സ​ജി, മു​ഫീ​ദ തെ​സ്നി, ക​മ​ല രാ​മ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Development projects

Recent News

Corehub Up