പ്രവാസി കോണ്ഗ്രസ് വൈത്തി മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ചേർന്ന യോഗം.
വൈത്തിരി: കേരള പ്രദേശ് പ്രവാസി കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റായി എം.എസ്. ഷാജഹാനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ. നാസർ, ജാൻസി ജോണി-വൈസ് പ്രസിഡന്റുമാർ, മുജീബ് തളിപ്പുഴ, ആഷിക്ക് വൈത്തിരി, ശിവപ്രസാദ്, ത്രേസ്യമ്മ ആന്റണി-സെക്രട്ടറിമാർ, മജീദ് വൈത്തിരി-ട്രഷറർ.
തെരഞ്ഞെടുപ്പിന് ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് സജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.കെ. ഷഹീർ സ്വാഗതവും വത്സമ്മ ബാബു നന്ദിയും പറഞ്ഞു.
Tags : District News Nattuvishesham Pravasi Congress Vythiri Mandalam