x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ക്കോ​ട് ബീ​ക്ക​ൺ ടൗ​ൺ പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 12, 2026 04:39 AM IST | Updated: September 12, 2026 04:39 AM IST

ആ​ല​ക്കോ​ട് ടൗ​ണി​നെ ബീ​ക്ക​ൺ ടൗ​ണാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ​ഞ്ചാ​യ​ത്ത്ത​ല സം​ഘാ​ട​ക സ​മി​തി യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ല​ക്കോ​ട് ടൗ​ണി​നെ ബീ​ക്ക​ൺ ടൗ​ണാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ത​ല സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്നു. ജി​ല്ല​യി​ലെ പ​ട്ട​ണ​ങ്ങ​ളെ വൃ​ത്തി​യും ഭം​ഗി​യു​മു​ള്ള​വ​യാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന​കം പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന ശു​ചി​ത്വ, മാ​ലി​ന്യ​സം​സ്ക​ര​ണ, സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കും. ടൗ​ണി​നു ചു​റ്റു​മു​ള്ള 500 മീ​റ്റ​ർ മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള പ്ര​ദേ​ശ​മാ​ണു പ​ദ്ധ​തി​ക്കാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ശു​ചി​ത്വ​നി​ല​വാ​രം വി​ല​യി​രു​ത്താ​ൻ ബെ​യ്സ്‌​ലൈ​ൻ സ​ർ​വേ ന​ട​ത്തും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശു​ചി​ത്വ പ്ര​ശ്ന​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ളും ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കും. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​യ സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ക്കു​ക, പൊ​തു​ശു​ചി​മു​റി​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക, മാ​ലി​ന്യ​ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ക, അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്ലീ​നിം​ഗ് ഡ്രൈ​വു​ക​ളും സം​ഘ​ടി​പ്പി​ക്കും. ശു​ചി​ത്വ​നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മൂ​ല്യ​നി​ർ​ണ​യ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​രാ​യ റീ​മോ​ൾ ബി​ജു, വ​ത്സ​മ്മ വാ​ണി​ശേ​രി​യി​ൽ, ബ്ലോ​ക്ക് അം​ഗം പി. ​പ്രേ​മ​ല​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​ജി മാ​ത്യു, ബു​ഷ്റ, റം​ഷീ​ന നൗ​ഷാ​ദ്, ഐ​സ​ക്ക് മു​ണ്ടി​യ​ങ്ക​ൽ, മാ​ർ​ട്ടി​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് മോ​ളി മാ​നു​വ​ൽ, അ​ഖി​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistricteNews

Recent News

Corehub Up