x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ങ്ക് തി​ള​ക്ക​ത്തി​ൽ നീ​ല​ഗി​രി കോ​ള​ജ്

വെബ് ഡെസ്ക്
Published: September 12, 2026 04:53 AM IST | Updated: September 12, 2026 04:53 AM IST

എ. ​ഷ​ഹ​ല റ​ഹ്ഷി​മ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല യു​ജി പ​രീ​ക്ഷ​യി​ൽ റാ​ങ്കു​ക​ൾ വാ​രി​ക്കൂ​ട്ടി താ​ളൂ​ർ നീ​ല​ഗി​രി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്. ഒ​രു ഗോ​ൾ​ഡ് മെ​ഡ​ൽ ഉ​ൾ​പ്പെ​ടെ 14 റാ​ങ്കു​ക​ളാ​ണ് കോ​ള​ജി​ന് ല​ഭി​ച്ച​ത്. ബി​എ​സ്‌​സി മ​ൾ​ട്ടി മീ​ഡി​യ ആ​ൻ​ഡ് വെ​ബ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യി​ൽ എ. ​ഷ​ഹ​ല റ​ഹ്ഷി​മ ഒ​ന്നാം റാ​ങ്ക് നേ​ടി. ബി​കോം ഫി​നാ​ൻ​സി​ൽ പി.​ടി. ആ​യി​ഷ, എം. ​സ​ഫി​യ, ആ​ധ്യ മ​ണി​ക​ണ്ഠ​ൻ, ആ​ർ. ധ​ന​മാ​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ റാ​ങ്ക് നേ​ടി.

ബി​എ​സ്‌​സി മ​ൾ​ട്ടി മീ​ഡി​യ ആ​ൻ​ഡ് വെ​ബ് ടെ​ക്നോ​ള​ജി​യി​ൽ എ. ​അ​ൻ​സാ​ർ അ​ഹ​മ്മ​ദ്, എ.​ആ​ർ. നി​ര​ഞ്ജ​ൻ, ടി. ​ഷാ​ഹി​ൻ അ​ന​സ്, കെ.​പി. ഫി​സ ഫാ​ത്തി​മ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ട് മു​ത​ൽ അ​ഞ്ച് വ​രെ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ബി​എ​സ്‌​സി സൈ​ക്ക​ള​ജി​യി​ൽ എം. ​ധ​ന​ല​ക്ഷ്മി മൂ​ന്നും സി.​കെ. സെ​മി​ഹ പ​ത്തും റാ​ങ്ക് സ്വ​ന്ത​മാ​ക്കി. ബി​ബി​എ ഐ​ബി​യി​ൽ ബി. ​ശി​വാ​നി നാ​ലും ഇ. ​ദേ​വി​ക ഏ​ഴും റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. ബി​സി​എ​യി​ൽ ഷി​ബി​ല ഷെ​റി​ന് ആ​റാം റാ​ങ്ക് ല​ഭി​ച്ചു. റാ​ങ്ക് ജേ​താ​ക്ക​ളെ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Tags : District News Nattuvishesham Nilgiri College Rank Success

Recent News

Corehub Up