x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

വെബ് ഡെസ്ക്
Published: September 12, 2026 04:02 AM IST | Updated: September 12, 2026 04:02 AM IST

താ​നൂ​ർ ഇ​രി​ങ്ങാ​വൂ​ർ മീ​ശ​പ്പ​ടി​യി​ൽ ന​വീ​ക​രി​ച്ച സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ർ സ്റ്റോ​ർ മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ.

മ​ല​പ്പു​റം: വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സാ​ധി​ച്ച​താ​യി ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്.

സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​രി​ങ്ങാ​വൂ​ർ മീ​ശ​പ്പ​ടി​യി​ൽ ന​വീ​ക​രി​ച്ച സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ർ സ്റ്റോ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​ഓ​ണ​ക്കാ​ല​ത്ത് സ​പ്ലൈ​കോ, റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വ വ​ഴി 1,65,000 മെ​ട്രി​ക് ട​ണ്‍ അ​രി വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ച​ത് വി​ല​ക്ക​യ​റ്റം വ​ലി​യ തോ​തി​ൽ നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ കാ​ര​ണം ടൈ​ഡോ​വ​ർ വി​ഹി​ത​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും, 26 രൂ​പ നി​ര​ക്കി​ൽ സ്പെ​ഷ​ൽ അ​രി വി​ത​ര​ണം ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ സ​ർ​ക്കാ​രി​നാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50,000 മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ൾ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ട സ്ഥാ​ന​ത്ത് 73,000 കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ വ​കു​പ്പി​ന് ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ പി.​കെ. ന​വാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​നൗ​ഷാ​ദ് ആ​ദ്യ​വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു. ചെ​റി​യ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. നാ​സ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ക​മ​റു​ന്നി​സ, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ​ൻ. സു​നീ​ർ, വി. ​മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​സു​ൽ​ഫ​ത്ത്, എ​സ്. ഷി​ഹാ​ബ്, സി. ​ഫൗ​സി​യ, സി.​കെ. സ​ഹ​ർ​ബാ​ൻ, സെ​ലീ​ന, യൂ​നു​സ് ക​ല്ലേ​രി, ചെ​റി​യ​മു​ണ്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വൈ. ​സ​ൽ​മാ​ൻ, വി​വി​ധ ര​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സ​പ്ലൈ​കോ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ (ഇ​ൻ ചാ​ർ​ജ്) പ്ര​മീ​ളാ​കു​മാ​രി, ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ർ കെ.​കെ. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham curbing price

Recent News

Corehub Up