x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​യ മു​ഹ​മ്മ​ദ് നി​സാ​മി​നെ​തി​രേ കാ​പ്പ ചു​മ​ത്തി

വെബ് ഡെസ്ക്
Published: September 12, 2026 04:04 AM IST | Updated: September 12, 2026 04:04 AM IST

മു​ഹ​മ്മ​ദ് നി​സാം

വ​ണ്ടൂ​ർ: അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ കൂ​ട്ടാ​ളി​യും കൊ​ല​പാ​ത​ക കേ​സ് പ്ര​തി​യു​മാ​യ എ​ട​വ​ണ്ണ സ്വ​ദേ​ശി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു.

മു​ണ്ടേ​ങ്ങ​ര സ്വ​ദേ​ശി കൊ​ള​പ്പാ​ട​ൻ ഹൗ​സി​ൽ മു​ഹ​മ്മ​ദ് നി​സാ​മി​നെ​യാ​ണ് (37) കാ​പ്പ ചു​മ​ത്തി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. വ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി​യെ ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ, എ​ട​വ​ണ്ണ റി​ദാ​ൻ ഫാ​സി​ൽ കൊ​ല​പാ​ത​ക കേ​സ്, സ്വ​ർ​ണ​ക്ക​ട​ത്ത്, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ 13 കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി. ഡി​ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

തു​ട​ർ​ച്ചാ​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് കാ​പ്പ ചു​മ​ത്തി​യ​ത്. നി​ര​വ​ധി ത​വ​ണ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് വ​ണ്ടൂ​രി​ൽ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടൂ​ർ സി​ഐ ഇ. ​ഗോ​പ​കു​മാ​ർ, എ​ട​വ​ണ്ണ എ​സ്ഐ വാ​സു​ദേ​വ​ൻ ഓ​ട്ടു​പാ​റ, എ​എ​സ്ഐ സു​നി​ത, എ​സ്‌​സി​പി​ഒ സു​ബി​ൻ, സി​പി​ഒ ദാ​സ് ഫെ​ർ​ണാ​ണ്ട​സ്, ന​ജീ​ബ്, സ​ക്കീ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : District News Nattuvishesham KAAPA Mohammed Nisham

Recent News

Corehub Up