x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും: മ​ന്ത്രി അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ്

വെബ് ഡെസ്ക്
Published: September 12, 2026 04:00 AM IST | Updated: September 12, 2026 04:00 AM IST

റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പൊ​ന്നാ​നി താ​ലൂ​ക്ക് ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ മ​ന്ത്രി അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബി​ന് സ്വീ​ക​ര​ണം ന​ല്‍​കി​യ​പ്പോ​ള്‍.

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് ശാ​ക്തീ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് മ​ന്ത്രി അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ്.
പൊ​ന്നാ​നി കൊ​ല്ല​ന്‍​പ​ടി​യി​ല്‍ കേ​ര​ളാ സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പൊ​ന്നാ​നി താ​ലൂ​ക്ക് ക​ണ്‍​വ​ന്‍​ഷ​നും സ്വീ​ക​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്കു​ന്ന​തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വു വ​രു​ത്തു​ന്ന​ത് പു​ന​പ്പ​രി​ശോ​ധി​ക്കു​മെ​ന്നും റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഓ​ണ​ത്തി​ന് വി​ത​ര​ണം ചെ​യ്ത ഒ​എം​എ​സ്എ​സ് സ്‌​പെ​ഷ്യ​ല്‍ അ​രി തു​ട​രു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

റേ​ഷ​ന്‍ ക​ട​ക​ളു​ടെ ന​വീ​ക​ര​ണ​വും വ്യാ​പാ​രി​ക​ളു​ടെ തൊ​ഴി​ല്‍ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തി​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പൊ​ന്നാ​നി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി. ക​മ്മി​റ്റി​യു​ടെ സ്‌​നേ​ഹാ​ദ​ര ഉ​പ​ഹാ​രം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബി​ന് ഭാ​ര​വാ​ഹി​ക​ള്‍ സ​മ്മാ​നി​ച്ചു. കെ​എ​സ്ആ​ര്‍​ആ​ര്‍​ഡി​എ പൊ​ന്നാ​നി താ​ലൂ​ക്ക് ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന വ​ര്‍​ക്കി​ങ് പ്ര​സി​ഡ​ന്‍റ് കാ​ടാ​മ്പു​ഴ മൂ​സ​ഹാ​ജി നി​ര്‍​വ​ഹി​ച്ചു.

പൊ​ന്നാ​നി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ടി.​കെ. അ​ഷ്റ​ഫ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ബി​ജു, പൊ​ന്നാ​നി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ മോ​ഹ​ന്‍​ദാ​സ്, പൊ​ന്നാ​നി താ​ലൂ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ് വെ​ളി​യ​ങ്കോ​ട്, ഖ​ജാ​ന്‍​ജി പി.​വി. മ​നോ​ജ്കു​മാ​ര്‍, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ഷ​റ​ഫു​ദ്ദീ​ന്‍, കെ. ​നൗ​ഷാ​ദ്, പി. ​ഷാ​ജ​ഹാ​ന്‍, പി.​പി. റി​യാ​സ്, കെ.​എം. മ​ധു, വി. ​രാ​ജേ​ഷ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​അ​ശോ​ക​ന്‍, കെ. ​കോ​യ, അം​ഗ​ങ്ങ​ളാ​യ ക​ബീ​ര്‍ അ​മ്പാ​ര​ത്ത്, രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham ration dealers Minister Anoop Jacob

Recent News

Corehub Up